ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേരള ബജറ്റില്‍ കേരളത്തിന് നിരാശ. അതിവേഗ റെയില്‍ ഇടനാഴിയില്‍ നിന്ന് കേരളത്തിനു ഒഴിവാക്കിയതിനു പുറമേ നാളുകളായി കാത്തിരുന്ന എയിംസും നല്‍കിയില്ല. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചത്. ഇതില്‍ രണ്ടെണ്ണം തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്നുള്ളതാണ്.
|
പുതിയ ആദായ നികുതി നിയമം ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നികുതി നിയമങ്ങള്‍ ലഘൂകരിക്കും. മുംബൈ – പുനെ, പുനെ ഹൈദരാബാദ്, ഹൈദരാബാദ് ബംഗളൂരു, ഹൈദരാബാദ് ചെന്നൈ, ചെന്നൈ ബംഗളൂരു, ഡല്‍ഹി വാരാണസി, വാരാണസി സിലിഗുരി എന്നിവയാണ് അതിവേഗ റെയില്‍ ഇടനാഴികള്‍.
ചരക്ക് നീക്കത്തിന് പുതിയ ഇടനാഴികള്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 പുതിയ ദേശീയ ജലപാതകള്‍ പ്രാവര്‍ത്തികമാക്കുക, എല്ലാ ജില്ലകളിലും നിര്‍ബന്ധമായും വനിത ഹോസ്റ്റല്‍, അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. വിക്സിത് ഭാരതിനായുള്ള ബാങ്കിങ് സംബന്ധ കാര്യങ്ങള്‍ക്ക് ഉന്നതതല സമിതി രൂപീകരിക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യവസായിക ഇടനാഴി, അരുണാചല്‍, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ബുദ്ധ വിഹാരങ്ങളെ ബന്ധപ്പെടുത്തി ബുദ്ധ സര്‍ക്യൂട്ട്, കേര കര്‍ഷകര്‍ക്കായി കോക്കനട്ട് പ്രമോഷന് സ്കീം തുടങ്ങിയവയും ധനമന്ത്രി പ്രഖ്യാപിച്ചു.
വാഹനാപകട ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം ജൂലൈ 31 വരെ നീട്ടി. ആരോഗ്യ വിദ്യാഭ്യാസത്തിനുളള ടിസിഎസ് അഞ്ച് ശതമാനത്തില്‍ നിന്നും രണ്ട് ശതമാനമാക്കും എന്നും വിദേശ വിനോദയാത്ര പാക്കേജിനുള്ള ടിസിഎസ് രണ്ട് ശതമാനമായി കുറച്ചു.
എല്‍ആര്‍എസ് എന്ന ലളിതവല്‍ക്കരിച്ച പണമയക്കല്‍ പദ്ധതി അനുസരിച്ച് രണ്ടര ലക്ഷം ഡോളര്‍ വരെ ഓരോ സാമ്പത്തിക വര്‍ഷവും വിദ്യാഭ്യാസം, യാത്ര, ചികില്‍സ, സമ്മാനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് നിബന്ധനകള്‍ക്കു വിധേയമായി അയക്കാം. ഇങ്ങനെ അയക്കുമ്പോള്‍ പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകകള്‍ക്ക് ഉറവിടത്തില്‍ നികുതി ശേഖരിക്കുന്ന ടിസിഎസ് അഞ്ചു ശതമാനം എന്ന നിരക്കിലാണ് ഇപ്പോള്‍ ഈടാക്കുന്നത്.
ഇന്ത്യയില്‍ ഡാറ്റ സെന്ര് സ്ഥാപിച്ച് ക്ലൗഡ് സേവനം നല്കുന്ന കമ്പനികള്‍ക്ക് 2047 വരെ നികുതി ഇളവും പ്രഖ്യാപിച്ചു. 17 മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത് ജങ്ങള്‍ക്ക് ഉപകാരമാകും. 7 അപൂര്‍വ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കും നികുതി ഇളവ് പ്രഖ്യാപിച്ചു.





