12
Feb 2024
Wed
12 Feb 2024 Wed
കുവൈത്തില്‍ മലയാളി നഴ്‌സ് വാഹനമിടിച്ചു മരിച്ചു

കുവൈത്തില്‍ മലയാളി നഴ്‌സ് വാഹനമിടിച്ചു മരിച്ചു. കണ്ണൂര്‍ ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേല്‍ ദീപ്തി ജോമേഷ് (33) ആണ് മരിച്ചത്. കുവൈത്തിലെ അല്‍ സലാം ആശുപത്രിയില്‍ നഴ്സായിരുന്നു.(kerala nurse dies in kuwait in an accident)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച വൈകിട്ട് താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ദീപ്തിയെ വാഹനമിടിച്ചത്. കുവൈത്ത് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനാണ് ദീപ്തിയുടെ ഭര്‍ത്താവ് ജോമേഷ്. പിതാവ്: മാത്യു, മാതാവ്: ഷൈനി. സഹോദരന്‍: ദീക്ഷിത്ത്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക