Latest PSC Notification: കാത്തിരുന്ന വിജ്ഞാപനം വന്നു; സയന്‍സ്, എഞ്ചി, ബിരുദക്കാര്‍ക്ക് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആകാം
|
കേരള വനം വന്യജീവി വകുപ്പിന് കീഴിലുള്ള റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് PSCയുടെ പുതിയ നോട്ടിഫിക്കേഷന്‍. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. വിദ്യാഭ്യാസ യോഗ്യത, പ്രായം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ താഴെ നല്കുന്നു.
തസ്തികയുടെ പേര്: Range Forest Officer Recruitment 2024
Category Number 277/2024
Job Location All over Kerala
Salary 55200- 115300
Last Date 2024 ഒക്ടോബര്‍ 3
Age Limit
19 വയസ്സിനും 31 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ 02.01.1993 നും 01.01.2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
Educational Qualification
അംഗീകാരമുള്ള യൂനിയേഴ്സിറ്റി/സ്ഥാപനം/കല്‍പ്പിത സര്‍വകലാശാല എന്നിവയില്‍ നിന്ന് സയന്‍സിലോ എഞ്ചിനീയറിംഗിലോ താഴെപ്പറയുന്ന ഏത് വിഷയത്തിലും ലഭിച്ചിട്ടുള്ള ബിരുദം.
സയന്‍സ്: അഗ്രികള്‍ച്ചര്‍, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഫോറസ്ട്രി, ജിയോളജി, ഹോര്‍ട്ടിക്കള്‍ച്ചര്‍, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, വെറ്ററിനറി സയന്‍സ്, സൂവോളജി.
എഞ്ചിനീയറിംഗ്: അഗ്രികള്‍ച്ചറല്‍/കെമിക്കല്‍/സിവില്‍/കമ്പ്യൂട്ടര്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/മെക്കാനിക്കല്‍.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
തെരഞ്ഞെടുപ്പ് രീതി
ഈ തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടമായി ഒരു സ്ക്രീനിംഗ് ടെസ്റ്റ് നടത്തുന്നതാണ്. തുടര്‍ന്ന് ശാരീരിക പരിശോധന, വാക്കിംഗ് ടെസ്റ്റ്, എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ കൂടി നടത്തിയാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുന്നത്.
ഫിസിക്കല്‍
ഉയരം കുറഞ്ഞത് 163 സെന്റീമീറ്റര്‍ ഉണ്ടായിരിക്കണം
SC/ST വിഭാഗക്കാര്‍ക്ക് 158 സെന്റീമീറ്റര്‍ മതിയാകും
ചെസ്റ്റ് 79 സെന്റീമീറ്റര്‍. 5 സെന്റീമീറ്റര്‍ വികസിപ്പിക്കാന്‍ സാധിക്കണം
വനിതകള്‍ക്ക് 150 സെന്റീമീറ്റര്‍
മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം
നടത്തം
പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ നാല് മണിക്കൂര്‍ കൊണ്ട് 25 കിലോമീറ്റര്‍ ദൂരം നടക്കണം.
വനിതാ ഉദ്യോഗാര്‍ത്ഥികള്‍ 4 മണിക്കൂര്‍ കൊണ്ട് 16 കിലോമീറ്റര്‍ ദൂരം നടക്കണം.
Range Forest Officer Recruitment 2024: Salary Details
How to Apply
https://thulasi.psc.kerala.gov.in/thulasi/ എന്ന സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
PSC ജോലികളിലേക്ക് അപേക്ഷിക്കാന്‍ വണ്‍ ടൈം രജിസ്ട്രേഷന് ആവശ്യമാണ്. അത് ചെയ്യാത്തവര്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് കാര്യങ്ങള്‍ മനസ്സിലാക്കുക.
ചെയ്തവര്‍ യൂസര്‍ നെയിം,പാസ്സ്വേര്‍ഡ്, ക്യാപ്ച്ച എന്നിവ നല്കി ലോഗിന്‍ ചെയ്യുക.
ശേഷം നോട്ടിഫിക്കേഷന്‍ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെര്‍ച്ച് ബാര്‍ ഓപ്ഷന് തിരഞ്ഞെടുക്കുക.
തുടര്‍ന്ന് 277/2024 എന്ന കാറ്റഗറി നമ്പര്‍ സെലക്ട് ചെയ്യുക.
Apply Now എന്ന ഓപ്ഷന് കാണും. അതില്‍ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.
ശ്രദ്ധിക്കുക: PSC വഴിയുള്ള അപേക്ഷകള്‍ക്ക് ഫീസില്ല.
PSC പി.എസ്.സി വണ്‍ ടൈം രജിസ്ട്രേഷന് വീട്ടിലിരുന്നും ചെയ്യാം; അഞ്ചുമിനുട്ട് മാത്രം മതി


