15
Sep 2024
Wed
15 Sep 2024 Wed
one time registration in psc within five minutes

PSC One Time Regitsration ചെയ്യാന്‍ അക്ഷയയില്‍ പോകേണ്ട; നിങ്ങള്‍ക്ക് വീട്ടിലിരുന്നും ചെയ്യാം; അഞ്ചുമിനുട്ട് മതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളാ സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കുള്ള ആദ്യ കടമ്പയാണ് PSC പി.എസ്.സി വണ്‍ ടൈം രജിസ്‌ട്രേഷന്‍. വീട്ടിലിരുന്ന് തന്നെ ഇത് ചെയ്യാന്‍ കഴിയുമെന്ന് പലര്‍ക്കും അറിയില്ല. അതിനാല്‍ പലരും ഇതിനായി ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളെ ആശ്രയിക്കാറാണ് പതിവ്.

psc one time registration

പി.എസ്.സിക്ക് അപേക്ഷിക്കാന്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ അഥവാ ഒറ്റത്തവണ രജിസ്റ്റര്‍ (OTR) നിര്‍ബന്ധമാണ്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവരാണ് എങ്കില്‍ ഭാവിയില്‍ വരുന്ന നോട്ടിഫിക്കേഷനിലെ ജോലിക്ക് യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ഒന്നോ രണ്ടോ മിനുറ്റ് കൊണ്ട് തന്നെ നിങ്ങള്‍ക്ക് അപ്ലൈ ചെയ്യാവുന്നതാണ്. പക്ഷേ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യാത്തവരാണെങ്കില്‍ ആ നടപടിക്രമം ആദ്യം പൂര്‍ത്തിയാക്കണം. ഒരു ലാപ്‌ടോപ്പോ കംപ്യൂട്ടറോ ഉണ്ടെങ്കില്‍ വീട്ടിലിരുന്ന് തന്നെ നിങ്ങള്‍ക്ക് ഈസിയായി ചെയ്യാവുന്നതേയുള്ളൂ.

READ ALSO ബിരുദധാരികളെ യൂണിയന്‍ ബാങ്ക് വിളിക്കുന്നു | Union Bank of India Recruitment

എങ്ങിനെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്യാം

ലാപ്‌ടോപ്പ്/ കംപ്യൂട്ടര്‍ ഓഫണ്‍ചെയ്യും മുമ്പ് ആവശ്യമായ രേഖകള്‍ തയാറാക്കിവക്കുക.
ആധാര്‍, ഫോട്ടോ, ഒപ്പ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഇമെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ എന്നിവയാണ് വേണ്ടത്. ഫോട്ടോ ഇല്ലെങ്കില്‍ അതിനായി സ്റ്റുഡിയോയില്‍ പോകണമെന്നില്ല. നീലയോ പച്ചയോ പശ്ചാത്തലത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍നിന്ന് സ്വന്തം മൊബൈല്‍ഫോണില്‍നിന്ന് എടുത്ത വ്യക്തമായ ഫോട്ടോ ഉണ്ടായാലും മതി.
ശ്രദ്ധിക്കുക: ഫോട്ടോയുടെയും ഒപ്പിന്റെയും ഫോര്‍മാറ്റ് ഇപ്രകാരമാണ്:

ഫോട്ടോ:
width x height-150 x 200 pixels

Maximum Size: 50 kb

ഒപ്പ്:

width x height – 150 x 100 pixesl

Maximum Size: 30 kb

രണ്ടും jpe ഫോര്‍മാറ്റ് ആയിരിക്കണം.

How to do one time registration

ശേഷം Kerala PSC യുടെ ഔദ്യോഗിക വെബ്‌സൈറ്റായ thulasi.psc.kerala.gov.in സന്ദര്‍ശിക്കുക. സൈറ്റില്‍ New Registration എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് എസ്.എസ്.എല്‍.സി ബുക്കിലുള്ളത് പോലെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ആണ് കൊടുക്കേണ്ടത്. ശ്രദ്ധിക്കുക: മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും തുടര്‍ന്നും ആവശ്യമുള്ളതിനാല്‍ താല്‍ക്കാലികാവശ്യങ്ങള്‍ക്കുള്ളവ ഉപയോഗിക്കരുത്.

അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്ത് അടുത്ത പേജിലേക്ക് പോവുക. ഇവിടെയാണ് ഫോട്ടോയും ഒപ്പും മുകളില്‍ പറഞ്ഞത് പോലുള്ള ഫോര്‍മാറ്റ് ആക്കിയ ശേഷം അപ്ലോഡ് ചെയ്യേണ്ടത്. submit ചെയ്യുന്നതോടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാവുകയായി.

How to do one time registration
പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ ഉപയോഗിച്ച യൂസര്‍ നെയിമും പാസ് വേഡും ഓര്‍ത്തുവക്കേണ്ടതാണ്. തുടര്‍ന്നുള്ള പി.എസ്.സി ആവശ്യങ്ങള്‍ക്കെല്ലാം ഇവ ആവശ്യമായി വരും,

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

one time registration in psc within five minutes