കേരള യുവജന കമ്മീഷന്‍ തൊഴില്‍ മേള നടത്തുന്നു; SSLC മുതലുള്ള യോഗ്യതയുള്ളവര്‍ക്ക് ജോലി ഉറപ്പാക്കാം
|
തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് കേരളത്തിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ അവസരമൊരുക്കി സംസ്ഥാന യുവജന കമ്മീഷന്‍ തൊഴില്‍ മേള നടത്തുന്നു. ഇന്റര്‍വ്യൂ രജിസ്‌ട്രേഷന്‍ സംബന്ധമായ മുഴുവന്‍ വിവരങ്ങളും താഴെ നല്‍കിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് അത് വായിച്ച് മനസ്സിലാക്കി അപേക്ഷിച്ച് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത് ജോലി നേടാം.
കോട്ടയം ജില്ലാ എംപ്ലോയമെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും, കേരള സംസ്ഥാന യുവജന കമ്മീഷനും സംയുക്തമായി പാലാ സെന്റ് തോമസ് കോളേജിന്റെ സഹകരണത്തോടെ അന്‍പതില്‍ പരം കമ്പനികളെ ഉള്‍പ്പെടുത്തി ദിശ 2024 എന്ന പേരില്‍ മെഗാ തൊഴില്‍ മേള ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 8.30 മുതല്‍ കോളേജില്‍ വെച്ച് നടത്തും.
തൊഴില്‍ മേളയില്‍ 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന കരിയര്‍ എക്‌സ്‌പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും www.skyc.kerala.gov.in ല്‍ ലിങ്ക് വഴി തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 2308630, 7907565474.
പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളും, ഉദ്യോഗദായകരും താഴെക്കൊടുത്തിട്ടുള്ള ലിങ്കില്‍് രജിസ്റ്റര്‍ ചെയ്യുക.
എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, സിവില്‍ സ്റ്റേഷന്‍, കോട്ടയം ഫോണ്‍:0481 2560413
https://docs.google.com/forms/d/e/1FAIpQLSdZNj5oZW8SYF55gifWEyADgUytkVF8pewaAG0CMQwCApoQ7w/viewform
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





