20
Mar 2025
Mon
20 Mar 2025 Mon
Kerala student dies in Manama

മലയാളി വിദ്യാര്‍ഥി ബഹ്‌റയ്‌നിലെ മനാമയില്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം മുഖത്തല സ്വദേശിയും ബഹ്റയ്ന്‍ പ്രവാസിയുമായ നൗഷാദ് സൈനുലാബുദീന്റെ മകന്‍ മുഹമ്മദ് സയ്യീദ് (14) ആണ് മരിച്ചത്. ഇന്ത്യന്‍ സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് സയ്യീദ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം പള്ളിയില്‍ നിന്ന് രാത്രി സൈക്കിളില്‍ വീട്ടിലേക്ക് വരുമ്പോള്‍ ഹിദ്ദില്‍ വച്ചാണ് അപകടമുണ്ടായത്. മൃതദേഹം കിങ് ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.