15
Sep 2025
Tue
15 Sep 2025 Tue
Kerala woman dies in U K

മലയാളി യുവതി യുകെയിൽ മരിച്ചു. ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്‍റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് ലണ്ടനിലെ വൂൾവിച്ചിൽ മരിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്നും എംഎസ്​സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ ശേഷം യുകെയിലെ സാൽഫോർഡ് സർവകലാശാലയിൽ ഡാറ്റാ സയൻസിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനായി വിദ്യാർഥി വിസയിലാണ് കാതറിൻ യുകെയിലെത്തിയത്. 2023ൽ ആയിരുന്നു കാതറിൻ വിവാഹിതയായത്.

പഠനം പൂർത്തിയാക്കിയ ശേഷം ലണ്ടനിലെ ഫോസ്റ്റർ പ്ലസ് പാർട്ണേഴ്സിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തു വരവേ 2024 സെപ്തംബറിലാണ് ലുക്കീമിയ രോഗം കണ്ടെത്തുന്നത്. 2025 ജനുവരിയിൽ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തിയിരുന്നു.

ALSO READ:അബോർഷന് നി‍ർബന്ധിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് 16കാരി