15
Sep 2025
Tue
15 Sep 2025 Tue
16 year old girl kills boy friend by cut his throat

അബോർഷന് നി‍ർബന്ധിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് 16കാരി. ഛത്തീസ്​ഗഡിലെ ​ഗഞ്ജ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബിഹാർ സ്വദേശിയും അഭാൻപുറിൽ എംഎസ് എൻജിനീയറിങ് ഉദ്യോ​ഗസ്ഥനുമായ മുഹമ്മദ് സദ്ദാം ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച ഇരുവരും കൂടി റായ്പൂറിലെ സൽകാർ ​ഗാലിയിലെ ലോഡ്ജിൽ മുറിയെടുത്ത് തങ്ങുകയായിരുന്നു. ഇവിടെ വച്ച് ഉറങ്ങിക്കിടന്ന കാമുകനെ പെൺകുട്ടി കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. തുടർന്ന് മുറി പുറത്തുനിന്ന് പൂട്ടിയ പെൺകുട്ടി താക്കോൽ എറിഞ്ഞുകളഞ്ഞ ശേഷം ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു.

തുടർന്ന് പെൺകുട്ടി ബിലാസ്പുറിലെ വീട്ടിലേക്ക് മടങ്ങിയെത്തി. എവിടെ പോയതാണെന്ന് അമ്മ ചോദ്യം ചെയ്തപ്പോൾ മകൾ കുറ്റസമ്മതം നടത്തുകയായിരുന്നു. തുടർന്ന് ഇരുവരും സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി വിവരം വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പോലീസ് സംഘം ലോഡ്ജിലെത്തുകയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

പെൺകുട്ടി മൂന്നു മാസം ​ഗർഭിണിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ​ഗർഭം അലസിപ്പിക്കാൻ സദ്ദാം പെൺകുട്ടിയെ നിർബന്ധിച്ചിരുന്നുവെന്ന് പോലീസ് പറ‍ഞ്ഞു. ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നുവെന്നും ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ALSO READ: കോഴിക്കോട് വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണം മോഷ്ടിച്ച യുവാവ് പിടിയില്‍