27
Apr 2024
Thu
27 Apr 2024 Thu
kerala woman reached home after Iran released her from seized Israel freight ship

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പലിലെ മലയാളി ജീവനക്കാരി സുരക്ഷിതയായി നാട്ടില്‍ തിരിച്ചെത്തി. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളം വഴി തിരിച്ചെത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ യുവതിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കപ്പലില്‍ 17 ഇന്ത്യക്കാരാണ് ആകെയുണ്ടായിരുന്നുന്നത്. ഇവരില്‍ ആന്‍ അടക്കം നാലുപേരാണ് മലയാളികളായുണ്ടായിരുന്നത്. ഒരുവര്‍ഷം മുന്‍പാണ് ആന്‍ ടെസ മുംബൈയിലെ എംഎസ്സി ഷിപ്പിങ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുന്‍പാണ് ഈ കപ്പലില്‍ എത്തിയത്.

സെക്കന്‍ഡ് ഓഫിസര്‍ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കന്‍ഡ് എന്‍ജിനീയര്‍ കോഴിക്കോട് മാവൂര്‍ സ്വദേശി ശ്യാം നാഥ് ((31), തേഡ് എന്‍ജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികള്‍. ശനിയാഴ്ചയാണ് ഒമാന്‍ ഉള്‍ക്കടലിനു സമീപം ഹോര്‍മുസ് കടലിടുക്കില്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തത്.
ഇസ്രായേലീ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക