23
Feb 2023
Thu
23 Feb 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച കോൺഗ്രസ് രാജ്യസഭാകക്ഷി നേതാവും പാർട്ടി അധ്യക്ഷനുമായ മല്ലികാർജ്ജുൻ ഖർഗെയുടെ പരാമർശങ്ങളും രാജ്യസഭ രേഖകളിൽ നിന്ന് നീക്കി. രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭ രേഖകളിൽ നിന്ന് ഇന്നലെ നീക്കിയിരുന്നു. ജനാധിപത്യത്തെ അടിച്ചമർത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. അദാനിയുടെ വിദേശയാത്രയും, സാമ്പത്തിക ഇടപാടുകളും ചർച്ച ചെയ്യണമെന്ന് ആം ആദ്മി പാർട്ടിയും, കോൺഗ്രസും ആവശ്യപ്പെട്ടു. ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

അദാനി വിവാദത്തിന് വഴി വച്ച ഹിൻഡൻ ബർഗ് റിപ്പോർട്ടിനെതിരായ ഹർജികൾ നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. .രണ്ട് ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്