രണ്ടാം തവണ ഗര്‍ഭിണിയായ യുവതി മറ്റേണിറ്റി ഷൂട്ട് നടത്തുന്നതിനിടെ മൂന്നുവയസ്സുകാരനായ ആദ്യകുട്ടി നീന്തല്‍കുളത്തില്‍ വീണുമരിച്ചു. ബംഗളൂരുവിലെ നെലമംഗലയ്ക്ക് അടുത്തുള്ള ഗിഡ്ഡേനഹള്ളിയില്‍ ശനിയാഴ്ചയാണ് സംഭവം. ജെപി നഗര്‍ സ്വദേശികളായ സ്വാതിയുടെയും ചരണ്‍ രാജിന്റെയും മകനായ ലക്ഷ്മീര്‍ ആണ് മരിച്ചത്. സ്വാതി എട്ട് മാസം ഗര്‍ഭിണിയാണ്.
|
ചരണ്‍ രാജ് ഒരാഴ്ച മുന്‍പ് ജോലി സംബന്ധമായി വിദേശത്തേക്ക് പോയിരുന്നു. സ്വാതി ഒരു സുഹൃത്തിനൊപ്പമാണ് ലക്ഷ്മീറിനെയും കൂട്ടി ഗര്‍ഭകാല ഫോട്ടോഷൂട്ടിനായി സംഭവസ്ഥലത്ത് എത്തിയത്. ഫോട്ടോഷൂട്ട് നടക്കുന്നതിനിടെ കുഞ്ഞ് ഇവിടെ കളിച്ചുനടക്കുകയും നീന്തല്‍കുളത്തില്‍ വീഴുകയുമായിരുന്നു. മാദനായകനഹള്ളി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. വിവരമറിഞ്ഞ് ചരണ്‍രാജ് നാട്ടിലേക്ക് തിരിച്ചു.
ALSO READ:കോഴിക്കോട്ട് ഭാര്യയെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീയിട്ട് യുവാവ്


