25
Feb 2026
Sun
25 Feb 2026 Sun
two students drown in sea in Paravoor

കൊല്ലം പരവൂരില്‍ തിരയില്‍പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അയത്തില്‍ സ്വദേശികളായ കണ്ണന്‍, ബിബിന്‍ എന്നിവരാണ് മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങി കാണാതായ ഇരുവര്‍ക്കും വേണ്ടി നേവിയും ഫയര്‍ഫോഴ്‌സും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ സംയുക്ത തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം ഉച്ചയോടെയാണ് കണ്ണനും ബിബിനും അടക്കമുള്ള അഞ്ചുപേര്‍ കടലില്‍ ഇറങ്ങിയത്. തിരയില്‍പെട്ട മൂന്നു വിദ്യാര്‍ഥികളെ രക്ഷപെടുത്തിയിരുന്നു.

ALSO READ: ആറ് ദിവസം മുമ്പ് അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി