02
Mar 2025
Mon
02 Mar 2025 Mon
Kieran Culkin wins Best Supporting Actor, Flow wins Best Animated Feature

ലോസാഞ്ചലസ്: 97ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പതിവുപോലെ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. കോനന്‍ ഒബ്രയാന്‍ ആണ് ഇത്തവണ ഓസ്‌കാറിന്റെ മുഖ്യ അവതാരകന്‍. അദ്ദേഹത്തിന് പുറമെ റോബര്‍ട്ട് ഡൗണി ജൂനിയര്‍, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, എമ്മ സ്റ്റോണ്‍, ഓപ്ര വിന്‍ഫ്രി തുടങ്ങിയവരും സഹ അവതാരകരായെത്തുന്നു.

ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.

Oscars: Kieran Culkin wins Best Supporting Actor, Flow wins Best Animated Feature

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക