പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നുവെന്ന് അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചുകീറിയ സംഭവത്തില്‍ അറസ്റ്റിലായ മാമ്പള്ളി സ്വദേശി ജൂലിയുടെ മൊഴി. കുഞ്ഞിനെ കൊന്ന് ശുചിമുറിയുടെ പിന്നില്‍ കുഴിച്ചിട്ടെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. നായ്ക്കള്‍ ഇവിടെ നിന്ന് മൃതദേഹം കടിച്ചുകൊണ്ടുപോയെന്നാണ് യുവതിയുടെ വാദം.
|
കഴിഞ്ഞ 18നാണ് മാമ്പള്ളി പള്ളിക്ക് പിന്‍വശത്തെ തീരത്ത് നവജാതശിശുവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്. തെരുവുനായ കുഞ്ഞിനെ കടിച്ചുകീറുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷത്തിലാണ് ജൂലിയെ പിടികൂടിയത്.ജൂലിയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചുപോയിരുന്നു. വിധവയായ താന്‍ കുഞ്ഞിന് ജന്മം നല്‍കിയത് പുറത്തറിഞ്ഞാലുണ്ടാവുന്ന നാണക്കേടോര്‍ത്താണ് നവജാതശിശുവിനെ കൊന്നതെന്നും ജൂലി മൊഴിനല്‍കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





