31
Oct 2025
Fri
31 Oct 2025 Fri
KL90 series registration reserved for government vehicles in Kerala

സംസ്ഥാനത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്തുന്നു. കേന്ദ്ര, കേരള സര്‍ക്കാരുകളുടേയും തദ്ദേശസ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്കും കെ എല്‍ 90 സീരിസില്‍ ആയിരിക്കും നമ്പരുകള്‍ അനുവദിക്കുക. ഇതു സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറങ്ങി.

whatsapp സംസ്ഥാനത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ കെഎല്‍ 90, കെഎല്‍ 90 ഡി സീരീസിലാണ് രജിസ്റ്റര്‍ ചെയ്യുക. കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെഎല്‍ 90 എ, കെഎല്‍ 90 ഇ സീരിസുകള്‍ അനുവദിക്കും.തദ്ദേശ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കെഎല്‍ 90 ബി, കെഎല്‍ 90 എഫ് എന്നീ സീരീസുകള്‍ നല്‍കും. അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിവിധ കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക കെഎല്‍ 90 സി സീരീസിലാകും.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഒരു ആര്‍ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യാനാകും. തിരുവനന്തപുരം റീജ്യനല്‍ ട്രോന്‍സ്‌പോര്‍ട് ഓഫിസ് 2ല്‍ രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം. നിലവില്‍ അതാത് ജില്ലകളിലെ ആര്‍ടി ഓഫിസുകളിലാണ് സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍.

അതേസമയം, കെഎല്‍ 15 എന്ന കെഎസ്ആര്‍ടി ബസുകളുടെ രജിസ്‌ട്രേഷന്‍ കോഡ് തുടരും. തിരുവനന്തപുരം റീജ്യനല്‍ ട്രോന്‍സ്‌പോര്‍ട് ഓഫിസ് 1ല്‍ ആണ് കെഎസ്ആര്‍ടിസി ബസ്സുകള്‍ രജിസ്റ്റര്‍ ചെയ്തുവരുന്നത്.

ALSO READ: ബുര്‍ഖ ധരിച്ച് ഓഫിസില്‍ കയറി മേയറെയും ഭര്‍ത്താവിനെയും കൊന്ന അഞ്ചുപേര്‍ക്ക് വധശിക്ഷ