തിരുവനന്തപുരം നെട്ടയത്ത് സ്‌കൂള്‍ ബസ്സിനുള്ളില്‍ കത്തിക്കുത്ത്. കുത്തേറ്റ ഒമ്പതാം ക്ലാസുകാരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കത്തിയുമായെത്തി ഒമ്പതാം ക്ലാസുകാരനെ കുത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വട്ടിയൂര്‍ക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു.
|
ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. നെട്ടയം മലമുകളില്‍ വച്ചാണ് ബസ്സിനുള്ളില്‍ ആക്രമണം നടന്നത്.
പരിക്കേറ്റ കുട്ടിയെ ഉടനെ പൂജപ്പുര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ഇവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





