വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ 22കാരന്റെ വയറ്റില്‍ കണ്ടെത്തിയത് കത്തി. തലേദിവസം നടന്ന സംഘര്‍ഷത്തിനിടെ യുവാവിന് കുത്തേറ്റിരുന്നു. ഇതേത്തുടര്‍ന്ന് വയറ്റില്‍ കത്തിയുടെ ഭാഗം ഒടിഞ്ഞുകുടുങ്ങി. ആശുപത്രിയില്‍ വച്ച് മുറിവ് തുന്നിക്കെട്ടി വിട്ടെങ്കിലും കത്തി കണ്ടെത്തുകയോ നീക്കം ചെയ്യുകയോ ചെയ്തിരുന്നില്ല. പിറ്റേദിവസമാണ് അസഹ്യമായ വേദനയെ തുടര്‍ന്ന് യുവാവ് മറ്റൊരു ആശുപത്രിയിലെത്തിയത്. നേപാളിലാണ് സംഭവം.
|
കുത്തേറ്റ സമയം യുവാവ് മദ്യലഹരിയിലായിരുന്നു. അന്ന് മുറിവു തുന്നിക്കെട്ടിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസമായതോടെ വേദന അസഹ്യമായി. ഇതോടെ ആശുപത്രിയിലെത്തി. ഇവിടെ നടത്തിയ പരിശോധനയില്‍ മുറിവുതുന്നിക്കെട്ടിയ പാടുകണ്ട് ചോദിച്ചപ്പോഴാണ് കുത്തേറ്റ വിവരം യുവാവ് പറയുന്നത്. തുടര്‍ന്ന് എക്‌സ്‌റേ എടുത്തുനോക്കിയപ്പോഴാണ് വയറ്റില്‍ കത്തി കണ്ടത്. ഭാഗ്യവശാല്‍ ആന്തരികാവയവങ്ങള്‍ക്കൊന്നും കത്തി കൊണ്ട് മുറിവേറ്റിരുന്നില്ല. ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാരുടെ സംഘം കത്തി നീക്കം ചെയ്യുകയും സംഖംപ്രാപിച്ച ശേഷം യുവാവ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





