07
Nov 2023
Wed
07 Nov 2023 Wed

UAE ഗോള്‍ഡന്‍ വിസ നിങ്ങള്‍ക്കും സ്വന്തമാക്കാം: ഈ വ്യവസ്ഥകള്‍ ഉണ്ടായാല്‍ മതി; അറിയാം വിശദാംശങ്ങള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: സെലിബ്രിറ്റികള്‍ക്കും അതിസമ്പന്നര്‍ക്കും മാത്രമാണോ യു.എ.ഇ ഗോള്‍ഡന്‍ വിസ അനുവദിക്കുക? അല്ല, എമിറേറ്റ്‌സ് സര്‍ക്കാര്‍ പറയുന്ന വ്യവസ്ഥകള്‍ ഉണ്ടായാല്‍ ആര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2019 ജൂണിലാണ് യുഎഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്. ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരെ കൂടാതെ സംരംഭകര്‍, വിവിധ മേഖലകളിലെ പ്രതിഭകള്‍, ഗവേഷകര്‍, മികച്ച വിദ്യാര്‍ഥികള്‍, വിദേശരാജ്യങ്ങളിലെ സെലിബ്രിറ്റികളെ കൂടി അര്‍ഹരാക്കിയതോടെ ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ എണ്ണം കുതിച്ചുയര്‍ന്നു. സ്ഥിരതയും ദീര്‍ഘകാല ആസൂത്രണത്തോടെയും യുഎഇയില്‍ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യാമെന്നതാണ് ഗോള്‍ഡന്‍ വിസ കൊണ്ടുള്ള പ്രധാന ഗുണം. യുഎഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളില്‍ ദീര്‍ഘകാല പദ്ധതികളും തുടങ്ങാന്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയതായിട്ടാണ് ഗുണഭോക്താക്കളില്‍ പലരും പറയുന്നത്.

വ്യവസ്ഥകള്‍ ഇങ്ങനെ:
യുഎഇയില്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു ബിസിനസ്സ് ആശയമാണ് ആദ്യം ഉണ്ടായിരിക്കേണ്ടത്. യുഎഇ അംഗീകരിച്ച നിക്ഷേപകരില്‍ നിന്നും2 മില്യണ്‍ ഡോളര്‍ ദിര്‍ഹം ഡെപ്പോസിറ്റ് ഉള്ളതിന്റെ രേഖ അല്ലെങ്കില്‍ കുറഞ്ഞത് 2 മില്യണ്‍ ദിര്‍ഹം മൂലധനമായുള്ള നിക്ഷേപകരുമായി കരാറോ സാധുതയുള്ള വാണിജ്യ ലൈസന്‍സോ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നിലവിലുള്ളതോ പുതിയതോ ആയ ഒരു സ്ഥാപനങ്ങളില്‍ ലോണിലൂടെ അല്ലാതെ ഒരു പങ്കാളിയുമായി ചേര്‍ന്നോ ഒറ്റക്കോ 2 മില്യണ്‍ ദിര്‍ഹം നിക്ഷേപം ഉണ്ടായിരിക്കണം. അതുമല്ലെങ്കില്‍ ഗവണ്മെന്റിന് 250,000 ദിര്‍ഹം വര്‍ഷം നികുതി നല്‍ക്കുന്ന വ്യക്തിയായിരിക്കണമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി സാക്ഷ്യപ്പെടുത്തിയ രേഖ ഉണ്ടായിരിക്കണം. റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകന്‍ ആണെങ്കില്‍ നിങ്ങളുടെ എമിറേറ്റിലെ റിയല്‍ എസ്‌റ്റേറ്റ് രജിസ്‌ടേഷന്‍ ഡിപാര്‍ട്‌മെന്‍ില്‍ നിന്നും നിങ്ങള്‍ക്ക് 2 മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത ആസ്തിയുണ്ടെന്നുംഅവയ്ക്ക് ഒരു തരത്തിലുമുള്ള ലോണുകള്‍ ഇല്ലെന്നും തെളിയിക്കുന്ന രേഖ ഉണ്ടാവണം എന്നിവയാണ് വ്യവസ്ഥകള്‍.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക