അഭിനയത്തില്‍ മാത്രമല്ല സമ്പന്നതയിലും മുന്നില്‍ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡിലെ സ്വന്തം കിങ് ഖാന്‍. 7,300 കോടി രൂപയുടെ ആസ്തിയുമായി 2024 ലെ ഹുറൂണ്‍ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കിങ് ഖാന്‍. ഗൗതം അദാനിയും മുകേഷ് അംബാനിയും കഴിഞ്ഞാല്‍ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ മൂന്നാമതാണ് ഷാരുഖ് ഖാന്റെ സ്ഥാനം. ഷാരൂഖ് ഖാന്‍ മാത്രമല്ല പട്ടികയില്‍ നിരവധി സിനിമാ താരങ്ങളാണുള്ളത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ അഞ്ച് താരങ്ങളെ നമുക്ക് പരിചയപ്പെടാം.
|
1. ഷാരുഖ് ഖാന്‍ | Shah Rukh Khan
കണക്കുകള്‍ പ്രകാരം 7,300 കോടിയാണ് താരത്തിന്റെയും കുടുംബത്തിന്റെയും ആസ്തി. ആദ്യമായാണ് ഷാരുഖ് ലിസ്റ്റില്‍ ഇടംനേടുന്നത്. താരത്തിന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയില്‍ നിന്നാണ് പ്രധാനമായും താരത്തിന് വരുമാനം വരുന്നത്. സിനിമയിലേക്കുള്ള തിരിച്ചുവരവിന് ശേഷം താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റായതും ഷാരുഖിനെ സഹായിച്ചു.

2. ജൂഹി ചൗള | Juhi Chawla
നടി ജൂഹി ചൗളയാണ് സമ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബോളിവുഡ് താരം. ഷാരുഖ് ഖാന്റെ ബിസിനസ് പങ്കാളി കൂടിയാണ് ജൂഹി ചൗള. ആസ്തി 4,600 കോടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) ടീം ആയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹഉടമയുമാണ് ജൂഹി. ഇവരുടെ പ്രധാന വരുമാനവും ഐപിഎല്‍ ടീമില്‍ നിന്ന് തന്നെയാണ്.

3. ഹൃത്വിക് റോഷന്‍ | Hrithik Roshan
ഹൃത്വിക് റോഷനാണ് പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ ബോളിവുഡ് താരം. 2000 കോടിയാണ് താരത്തിന്റെ മൂല്യം. താരത്തിന്റെ സ്‌പോര്‍ട്‌സ് വസ്ത്രങ്ങളുടെ ബ്രാന്‍ഡ് ആയ എച്ച്ആര്‍എക് ആണ് താരത്തിന്റെ പ്രധാന വരുമാന സ്രോതസ്.

A.M.M.Aയിലെ പ്രശ്‌നം ഫെഫ്കയിലേക്കും; ആഷിഖ് അബു രാജിവച്ചു
ബോളിവുഡിലെ അതിശക്തരായ കുടുംബമാണ് ബച്ചന്‍ കുടുംബം. അമിതാഭ് ബച്ചന്‍, ഭാര്യ ജയാ ബച്ചന്‍ എം.പി, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ബച്ചന്‍ കുടുംബം. 1,600 കോടിയാണ് ഇവരുടെ ആകെ ആസ്തി. ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം നിക്ഷേപങ്ങളില്‍ നിന്നാണ് പ്രധാനമായും ബച്ചന്‍ കുടുംബം വരുമാനം നേടുന്നത്.
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
5. കരണ്‍ ജോഹര്‍ | Karan Johar
ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് നിര്‍മാതാവും സംവിധായകനുമാണ് കരണ്‍ ജോഹര്‍ ആണ് പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചാമത്തെ താരം. 1,400 കോടിയാണ് കരണിന്റെ ആസ്തി. നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് പ്രധാന വരുമാന സ്രോതസ്.

Shah Rukh Khan with a net worth of 7,300 crores, know the five richest people in Indian cinema


