25
Mar 2024
Wed
25 Mar 2024 Wed

Kochi metro first extension inaugurated

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കൊച്ചി മെട്രോയില് ഇനി രാജഗിരി വരെ യാത്ര ചെയ്യാം.
ഒന്നാം ഘട്ടത്തിലെ അവസാന റൂട്ടായ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള മെട്രോ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

കൊച്ചി മെട്രോയ്‌ക്കൊപ്പം കവി സുഭാഷ് മെട്രോ, മജര്‍ഹത്ത് മെട്രോ, ആഗ്ര മെട്രോ, മീററ്റ്-ആര്‍ആര്‍ടിഎസ് സെക്ഷന്‍, പുനെ മെട്രോ, എസ്പ്ലനേഡ് മെട്രോ- കൊല്‍ക്കത്ത എന്നിവയുടേയും ഫ്‌ലാഗ് ഓഫ് കര്‍മ്മമാണ് മോദി നിര്‍വഹിച്ചത്.

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ ടെര്‍മിനല്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റര്‍ ദൂരമാണ് മെട്രോയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായത്. 7377കോടിരൂപയാണ് ആകെ ചെലവ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുക്കിയിട്ടുള്ളത്. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുണ്ട്.
പൊതുജനങ്ങള്‍ക്കു ഇന്ന് തന്നെ സർവീസ് ഉപയോഗിക്കാം.