കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ (KMRL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 21
|
ഒഴിവുകള്‍:
എക്‌സിക്യൂട്ടീവ് (ടെലികോം)
ജൂനിയര്‍ എഞ്ചിനീയര്‍/ അസിസ്റ്റന്റ്
സെക്ഷന്‍ എഞ്ചിനീയര്‍
പവര്‍ & ട്രാക്ഷന്‍
ജൂനിയര്‍ എഞ്ചിനീയര്‍,
അസിസ്റ്റന്റ്
സെക്ഷന്‍ ഓഫീസര്‍
പ്ലസ്ടുക്കാരെ കേന്ദ്രസര്‍ക്കാര്‍ വിളിക്കുന്നു; 2006 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍
യോഗ്യത
- എക്‌സിക്യൂട്ടീവ് (ടെലികോം):
32 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
(സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്).
ബി.ഇ/ ബി.ടെക് (ഇലക്ട്രോണിക്‌സ്& കമ്മ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനീയറങ്)
3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: 40,000 മുതല്‍ 1,40,000 രൂപ വരെ.
- ജൂനിയര്‍ എഞ്ചിനീയര്‍ (S1)/ അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ (ട2)പവര്‍ & ട്രാക്ഷന്‍. (ഒഴിവുകള്‍ 2).
ബി.ഇ/ ബി.ടെക് / ഡിപ്ലോമ (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്& കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്).
30 വയസാണ് പ്രായപരിധി. (സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്).
3 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
ശമ്പളം 33,750 രൂപ മുതല്‍ 94,400 രൂപ വരെ
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
- അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍
ഈ തസ്തികയിലേക്ക് ജൂനിയര്‍ എഞ്ചിനീയറുടെ യോഗ്യതക്ക് പുറമെ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം കൂടി അനിവാര്യമാണ്.
32 വയസാണ് പ്രായപരിധി. (സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്).
ശമ്പളം: 35,000 രൂപ മുതല്‍ 99,700 രൂപ വരെ
Apply Now: https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL
Kochi Metro Recruitment 2024 Apply Online For various vacancies


