കോഴിക്കോട് കൊയിലാണ്ടി സ്വദേശി ദുബയില്‍ അപകടത്തില്‍ മരിച്ചു. വിരുന്നുകണ്ടി ഉണിച്ചോയിന്റെപുരയില്‍ പ്രമോദ്-ശോണിജ ദമ്പതികളുടെ മകന്‍ വി കെ അര്‍ജുന്‍ പ്രമോദ്(23) ആണ് മരിച്ചത്. നാട്ടില്‍ പോയി തിരികെയെത്തി ഒരു മാസം പിന്നിടുമ്പോഴാണ് അര്‍ജുന്റെ മരണം.
|
ഫുജൈറയിലെ ദിബ്ബാ മോഡേണ്‍ ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഏപ്രില്‍ 28ന് റാസല്‍ഖൈമയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സഹോദരന്‍: പ്രത്യുന്‍ പ്രമോദ്.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


