കൊല്ലം സ്വദേശിനിയായ നഴ്‌സ് യുകെയില്‍ മരിച്ചു. തിരുമുല്ലവാരം സ്വദേശി പരേതനായ ലിയോ-മേരിക്കുട്ടി ദമ്പതികളുടെ മകള്‍ നിര്‍മല നെറ്റോ(37)ആണ് മരിച്ചത്. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരണം.
|
2017ലാണ് നിര്‍മല നെറ്റോ യുകെയിലെത്തുന്നത്. സ്‌റ്റോക്ക്‌പോര്‍ട്ട് സ്റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തുവരുന്നതിനിടെ അര്‍ബുദരോഗം തിരിച്ചറിഞ്ഞു. 2022ലായിരുന്നു ഇത്. തുടര്‍ന്ന് ചികില്‍സയാരംഭിച്ചു. നിര്‍മല അവിവാഹിതയാണ്. ഒലിവിയ ആണ് സഹോദരി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


