23
Jun 2023
Wed
23 Jun 2023 Wed

ജിദ്ദ:സർഗചേതനയുടെ മഴവിൽ വിതറിയ ഹൃദ്യമായ കലാപരിപാടികളോടെ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ പി എസ് ജെ) അതിന്റെ പതിനേഴാമത് വാർഷികം വിപുലമായി ആഘോഷിച്ചു. കുട്ടികളും മുതിർന്നവരും നിറഞ്ഞാടിയ വൈവിധ്യപൂർണമായ കലാസന്ധ്യയും സാംസ്‌കാരിക സമ്മേളനവും സിനിമ പിന്നണി ഗായകരായ അൻവർ സാദത്, പ്രസീത ചാലക്കുടി, മനോജ് പതി എന്നിവർ നയിച്ച ഗാനസന്ധ്യയുമായിരുന്നു മുഖ്യ ഇനങ്ങൾ. ജിദ്ദ ഇന്ത്യൻ കോൺസിലറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ എഫ് എസ് സി യും മൾട്ടിസിസ്റ്റം ലോജിസ്റ്റികുമായിരുന്നു പ്രധാന പ്രായോജകർ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി ദേശീയ ഗാനത്തോടും ഇന്ത്യൻ ദേശീയ ഗാനത്തോടും കൂടിയാണ് പരിപാടി ആരംഭിച്ചത്. പരിപാടിയിൽ ജിദ്ദയിലെ കലാസാംസ്കാരിക മാധ്യമ പ്രവർത്തകർക്കൊപ്പം ആയിരത്തിൽ പരം കാണികൾ സംബന്ധിച്ചു. എഫ് എസ് സി ലോജിസ്റ്റിക് ജനറൽ മാനേജർ ഷബീർ സുബൈറുദീൻ പരിപാടി ഉത്‌ഘാടനം ചെയ്തു . ചടങ്ങിൽ മുൻ ചെയർമാൻ ഫസലുദീൻ പ്രഥമ മെമ്മോറിയൽ അവാർഡ് ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തകൻ നൗഷാദ് മമ്പാടിനു നൽകി ആദരിച്ചു.

നാട്ടിലും ജിദ്ദയിലുമുള്ള അർഹരായ കൊല്ലം ജില്ലാ നിവാസികൾക്ക്‌ കെ പി എസ് ജെ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ശ്ലാഘിച്ച ഉദ്‌ഘാടകൻ, തുടർന്നും സന്നദ്ധ പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്ന് അറിയിച്ചു.

പ്രസിഡൻറ് മനോജ് മുരളീധരൻ സാംസ്‌കാരിക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജു രാജൻ സ്വാഗതവും ചെയർമാനും വാർഷിക പരിപാടിയുടെ കൺവീനറുമായ ഷാനവാസ് കൊല്ലം ആശംസ അറിയിച്ചു ട്രെഷറർ റോബി തോമസ് നന്ദി പ്രകാശിപ്പിച്ചു.

കൾച്ചറൽ സെക്രട്ടറി ഷാനവാസ് സ്നേഹക്കൂട് വനിതാ വേദി കൺവീനർ ഷാനി ഷാനവാസ്‌ ജോയിന്റ് കൺവീനർ ബിൻസി സജു എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

സംഘടനയുടെ 2022 ലെ ഏറ്റവും നല്ല പ്രവർത്തനത്തിനുള്ള ബെസ്റ്റ്‌ എക്സിക്യൂട്ടീവ് മെമ്പർ അവാർഡിന് ശ്രീ ഷാബു ചക്കുവള്ളി അർഹനായി അദ്ദേഹത്തിനുള്ള അവാർഡ് KPSJ യുടെ മുൻ പ്രസിഡന്റും ചെയർമാനുമായിരുന്ന മുഹമ്മദ് ബൈജു ചടങ്ങിൽ വെച്ച് നൽകുകയുണ്ടായി.

പരിപാടിയുടെ പേര് നിർദേശിക്കൽ കോണ്ടെസ്റ്റിൽ വിജയിയായ KPSJ മെമ്പർ നിസാമുദീനുള്ള അവാർഡ് പിന്നണി ഗായകരായ അൻവർ സാദത്തും പ്രസീത ചാലക്കുടിയും ചേർന്ന് നൽകുകയുണ്ടായി.

എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ് കുരിയോട് ,ഷാഹിർ ഷാൻ , ബിബിൻ ബാബു ,കിഷോർ കുമാർ, ഷാബു പോരുവഴി, സോണി ജേക്കബ്, വിജയകുമാർ,സുജിത് , റെന്നി മാത്യു മാഹീൻ പള്ളിമുക്ക് മറ്റു വനിതാ വേദി അംഗങ്ങളായ ധന്യ കിഷോർ, ലിൻസി ബിബിൻ, മിനി സോണി, ഷെറിൻ ഷാബു, ലിനു റോബി മറ്റു സാങ്കേതിക സഹായങ്ങൾ നൽകി.
നജീബ് വെഞ്ചറാൻമൂട് , ജിഷ ഷാഹിർ എന്നിവരുടെ അവതരണം മുഖ്യ ആകർഷണം ആയിരുന്നു.

സജീവ് ലാൽ ലിൻസി ബിബിൻ എന്നിവരുടെ ഭക്തിഗാനത്തോടുകൂടി യാണ് കലാപരിപാടികൾക്ക് തുടക്കം കുറിച്ചത്.സലീന മുസാഫിർ, ഷാനി ഷാനവാസ്, ധന്യ കിഷോർ, ജിയാ അബീഷ്, ദൃശ്യ സജീവ് , ഹന്നാ ഷാനവാസ് , ആഷിത മേരി മാത്യു എന്നിവർ ചിട്ടപ്പെടുത്തിയ സിനിമാറ്റിക് ഡാൻസുകൾ, സെമി ക്ലാസിക്കൽ ഡിവോഷണൽ ഡാൻസ്, റെയ്ൻ ഡാൻസ്, വെസ്റ്റേൺ ഡാൻസ്, കിഡ്സ് ഡാൻസ് മുതലായവ വേദിയിൽ അരങ്ങേറി. പരിപാടിയിൽ കെ പി എസ് ജെ യുടെ അംഗങ്ങളായ കുട്ടികളും ജിദ്ദയിലെ മറ്റു നിരവധി കുട്ടികളും പങ്കെടുത്തു.

വിദ്യാർത്ഥികളായ വെബ്‌സാൻ ഖാനും ഇലാൻ ഖാനും കീബോഡിലും രിതത്തിലും നാദവിസ്മയം തീർത്തു .. പരിപാടിയുടെ സമാപനത്തിൽ വനിതാ വേദി കൺവീനർ ഷാനി ഷാനവാസ് അവതരിപ്പിച്ചു