11
Sep 2024
Sun
11 Sep 2024 Sun
Kollankode native expatriate dies in Riyadh

പാലക്കാട് കൊല്ലങ്കോട് സ്വദേശി സൗദിയിലെ റിയാദില്‍ മരിച്ചു. വടവന്നൂര്‍ പൂങ്കുനി സ്വദേശി പരേതനായ അസീസ് മുഹമ്മദിന്റെയും സിറാജുന്നീസയുടെയും മകന്‍ അബ്ദുല്‍ ഗഫൂര്‍(47) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുപതു വര്‍ഷമായി ബഡ്ജറ്റ് റെന്റ് എ കാര്‍ കമ്പനിയില്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സാജിദ. മക്കള്‍: നിഹലാ പര്‍വീന്‍, സനം.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അബ്ദുല്‍ ഗഫൂറിന്റെ സുഹൃത്ത് മുഹമ്മദ് ശാക്കിറിനെ സഹായിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് നേതാക്കളായ റഫീഖ് പുല്ലൂര്‍, ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക