22
Feb 2026
Sun
22 Feb 2026 Sun
Kondotty Center organised Iftar meet at Jeddah

കബീര്‍ കൊണ്ടോട്ടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: റമദാനിന്റെ പവിത്ര ചൈതന്യം മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തു സൂക്ഷിക്കണമെന്ന് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമ സന്ദേശത്തില്‍ പറഞ്ഞു. പരിശുദ്ധ റമദാനില്‍ നിന്ന് ലഭിക്കുന്ന ഭയഭക്തിയും ആത്മീയ ഊര്‍ജവും തുടര്‍ന്നുള്ള ജീവിത സാഹചര്യങ്ങളില്‍ പുലരേണ്ടതുണ്ട്. സഹോദര്യം, സംസാരം, വികാര വിചാരങ്ങള്‍, സാമ്പത്തികം, നീതി, എന്നീ വിഷയങ്ങളിലെ പ്രയോഗിക ഘട്ടങ്ങളില്‍ നാം നേടിയ ചൈതന്യം പ്രതിഫലനം സൃഷ്ടിച്ചിട്ടില്ലെങ്കില്‍ നമ്മുടെ വൃതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടില്ല എന്നും റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു.

കൊണ്ടോട്ടി നിവാസികളുടെ ജിദ്ദയിലെ സമൂഹൃ, സാംസ്‌കാരിക, ജീവകാരുണ്യ സംഘടനയായ കൊണ്ടോട്ടി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമത്തില്‍ ജിദ്ദയിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സംബന്ധിച്ചു. ചടങ്ങില്‍ പ്രസിഡന്റ് മൊയ്തീന്‍കോയ കടവണ്ടി അധ്യക്ഷത വഹിച്ചു. കബീര്‍ കൊണ്ടോട്ടി റമളാന്‍ സന്ദേശം നല്‍കി. സലീം മധുവായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ സാദസിന് പരിജയപ്പെടുത്തി. കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി മുസ്ത്ഥഫ, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രസിഡന്റ് വഹീദ് സമാന്‍, കൊണ്ടോട്ടി സെന്റര്‍ ഭാരവാഹികളായ എ.ടി ബാവ തങ്ങള്‍,ഹസ്സന്‍ കൊണ്ടോട്ടി, റഷീദ് ചുള്ളിയന്‍, പ്രമുഖ കലാകാരന്‍ നുഹ് ബീമാപള്ളി, നവാസ് ബീമാപള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കബീര്‍ നീറാട്,ഇര്‍ഷാദ് കളത്തിങ്ങള്‍,നൗഷാദ് ആലങ്ങാടന്‍,ജംഷി കടവണ്ടി,ഹിദായത്ത് ചേനേപുറത്ത്, പി . സി അബൂബക്കര്‍,ശാലു വാഴയൂര്‍,നംഷീര്‍ കൊണ്ടോട്ടി, റഫീഖ് മധുവായി, എ.ടി നസ്റു തങ്ങള്‍, ശരീഫ് നീറാട്, എ.ടി നാണി തങ്ങള്‍, മായിന്‍ കുമ്മാളി,അബ്ദുറഹ്‌മാന്‍ നീറാട്, ആഷിഖ് മുക്കോളി, ഇസ്മായില്‍ നെടിയിരുപ്പ്, ജാബിര്‍ മധുവായി എന്നിവര്‍ വിവിധ പരിപാടിക്ക് നേതൃത്വം നല്‍കി. കബീര്‍ തുറക്കല്‍ ഖിറാഅത്ത് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി റഹ്‌മത്ത് അലി എരഞ്ഞിക്കല്‍ സ്വാഗതവും ട്രഷറര്‍ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.

ALSO READ: 12കാരിയെ പീഡിപ്പിച്ചതിന് നാല് അധ്യാപകരും പ്യൂണും അറസ്റ്റില്‍