25
Mar 2025
Wed
25 Mar 2025 Wed
Minor Girl Allegedly Abducted and Assaulted

കോട്ടയം: ലഹരിക്കടിമയായ പിതാവിന്റെയും സഹോദരന്റെയും ഞെട്ടിക്കുന്ന ക്രൂരത വിവരിച്ച് 20 വയസ്സുകാരി. (Kottayam: Cruelty to young women by drug addict father ) ലൈംഗിക ചുവയോടെയുള്ള സംസാരങ്ങള്‍ പതിവാണ്. അച്ഛനും സഹോദരനും തന്നെയും അമ്മയേയും ശാരീരികമായി ഉപദ്രവിക്കുമെന്നും യുവതി റിപോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

24 വയസുള്ള സഹോദരന്‍ മദ്യപിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും വീട്ടില്‍വെച്ചാണ്. അമ്മയില്ലാത്തപ്പോള്‍ വീട്ടില്‍ ഇരിക്കാന്‍ പേടിയാണെന്നും പെണ്‍കുട്ടി തുറന്നു പറയുന്നു.

‘പതിനഞ്ച് വയസുള്ളപ്പോള്‍ ഇരുമ്പുവടി കൊണ്ട് എന്നെ അച്ഛന്‍ അടിച്ചിട്ടുണ്ട്. ആ സംഭവത്തില്‍ ജയിലില്‍ പോയിട്ടുണ്ട്. അച്ഛന്‍ സെക്ഷ്വലായ വാക്കുകളൊക്കെ പറഞ്ഞാണ് ഉപദ്രവിക്കുന്നത്.

ALSO READ: റോഡിലേക്ക് ഒടിഞ്ഞുവീണ കൊമ്പില്‍ നിന്ന് മാങ്ങ പറിക്കുന്നവരെ കെ സ്വിഫ്റ്റ് ഇടിച്ചുതെറിപ്പിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

കഞ്ചാവും കള്ളുമൊക്കെ ഉപയോഗിച്ച ശേഷം ചേട്ടന്‍ വീട്ടില്‍ വന്ന് കാശ് ചോദിക്കും. കൊടുത്തില്ലെങ്കില്‍ തല്ലും. ലഹരിയൊക്കെ ഉപയോഗിച്ചിട്ട് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്.

റൂമിലിരുന്നും ഇതൊക്കെ ഉപയോഗിക്കും. പുകയൊക്കെ ശ്വസിച്ച് ശ്വാസംമുട്ടലുണ്ട്. പണ്ടത്തെ ഓടിട്ട വീടാണ്. മുറികള്‍ക്കൊന്നും വാതിലില്ല.

ബാത്ത് റൂമിന്റെ വാതിലുള്‍പ്പെടെ പൊളിച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അമ്മയെ കാവല്‍ നിര്‍ത്തിയാണ് ബാത്ത് റൂം ഉപയോഗിക്കാറുള്ളത്. വെറുതെ ഉപദ്രവിക്കും. എന്റെ മുതുകിലും ബ്രെസ്റ്റിന്റെ സൈഡിലും പാടൊക്കെയുണ്ട്. അമ്മ പണിക്കുപോകുമ്പൊ എന്നെ വീട്ടില്‍ നിര്‍ത്തിയിട്ട് പോകാനൊക്കെ പേടിയാണ്.അച്ഛന്‍ എന്താ ചെയിയ്യുകയെന്ന് അറില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.