Kottayam MC road tourist bus accident കോട്ടയം: കുറവിലങ്ങാട് എം.സി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി സന്ധ്യയാണ് മരിച്ചത്. നിരവധി പേര്‍ക്കു പരുക്കേറ്റു. 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
|
ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്ന് തിരുവനന്തപുരത്തെത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
വാഹനത്തിലുള്ള എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് പോകുന്നതിനിടെയാണ് ചീങ്കല്ലേല്‍ പാലത്തിനു സമീപമുള്ള വളവില്‍ മറിഞ്ഞത്.
ALSO READ: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
കണ്ണൂരിലെ ഇരിട്ടിയില്‍നിന്നും വിനോദയാത്രയ്ക്ക് പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. തിരുവനന്തപുരം , കന്യാകുമാരി യാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് അപകടം. രണ്ട് ഡ്രൈവര്‍മാര്‍ അടക്കം 49 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം പരിക്കേറ്റു. 45 പേര്‍ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതില്‍ 18 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ട് പേരുടെ നില ഗുരുതരമാണ്.
കുറവിലങ്ങാട് പൊലീസും കടുത്തുരുത്തി അഗ്‌നിരക്ഷാസേനയും സഥലത്തെത്തി





