15
Oct 2025
Wed
15 Oct 2025 Wed
kerala bank money

No claimants; 2133 Crore in Kerala banks സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി അവകാശികളില്ലാതെ കിടക്കുന്നത് 2133.72 കോടിരൂപ. ഉടമസ്ഥരില്ലാത്ത തുകയുടെ കണക്കില്‍ മുന്നിലുള്ളത് എറണാകുളമാണ്. 307.69 കോടി രൂപയാണ് ജില്ലയില്‍ അവകാശികളെ കാത്ത് കിടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊട്ടുപിന്നില്‍ തിരുവനന്തപുരവും തൃശൂരുമാണ്. തിരുവനന്തപുരത്ത് 266.30 കോടി രൂപയും തൃശൂരില്‍ 241.27 കോടി രൂപയുമാണ് അവകാശികളെ കാത്ത് കിടക്കുന്നത്. 9,38,027 അക്കൗണ്ടുകളിലായാണ് 200 കോടിയിലേറെ രൂപ വെറുതെ കിടക്കുന്നത്.

ALSO READ: ‘മക്കള്‍ പുതിയ സ്‌കൂളിലേക്ക്; തട്ടം കണ്ടാല്‍ പേടിക്കാത്ത കലാലയത്തിലേക്ക്…’ – കുറിപ്പുമായി പിതാവ്

അവകാശികളില്ലാതെ 10 വര്‍ഷത്തിലേറെയായി ബാങ്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ കണ്ടെത്താനായി 2023 ഏപ്രിലില്‍ റിസര്‍വ് ബാങ്ക് കേന്ദ്രീകൃത പോര്‍ട്ടല്‍ തുടങ്ങിയിരുന്നു. അതിനിടെ സംസ്ഥാനത്തെ ആറ് ജില്ലകളിലെ അവകാശികളെ കണ്ടെത്താനായി നവംബര്‍ മൂന്നിന് ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ലീഡ് ബാങ്ക്. മലപ്പുറം, പാലക്കാട്, കോട്ടയം, ഇടുക്കി,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് നവംബര്‍ മൂന്നിന് ലീഡ് ബാങ്കുകളുടെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തുന്നത്.

ബാങ്ക് വെബ്സൈറ്റ് വഴിയോ ആര്‍ബിഐയുടെ ‘ഉദ്ഗം’ പേര്‍ട്ടല്‍ വഴിയോ ഇത്തരത്തില്‍ നിക്ഷേപങ്ങള്‍ ബാങ്കുകളിലുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും. വിവിധ ബാങ്കുകളില്‍ ഇത്തരത്തില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്ന സമ്പാദ്യം നിശ്ചിത സമയം കഴിഞ്ഞാല്‍ റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് (ഡിഎംഇ) ഫണ്ടിലേക്ക് മാറ്റും.
കൃത്യമായ രേഖകള്‍ ഹാജരാക്കിയാല്‍ ഈ പണം ലഭിക്കും.