04
Oct 2025
Tue
04 Oct 2025 Tue
women collapsed to death

പൊലീസ് കോണ്‍സ്റ്റബിള്‍ പ്രവേശന പരീക്ഷയുടെ ഭാഗമായുള്ള ഫിസിക്കല്‍ ടെസ്റ്റ് ഓട്ട പരിശീലനത്തിനിടെ യുവതി കുഴഞ്ഞ് വീണു മരിച്ചു.പിഎസ്സി പരീക്ഷ കഴിഞ്ഞ് ഫിസിക്കല്‍ ടെസ്റ്റിനായി കാത്തിരിക്കുന്ന മുറ്റിച്ചൂര്‍ റോഡ് കുരുട്ടിപ്പറമ്പില്‍ സുരേഷിന്റെയും കവിതയുടെയും മകള്‍ ആദിത്യ (22) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാവിലെ 7.15ന് തളിക്കുളം ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കൂട്ടികാരികളോടൊപ്പം പരിശീലിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ വലപ്പാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തളിക്കുളത്തെ ഓട്ടോ ഡ്രൈവറായ പിതാവ് സുരേഷാണ് ഓട്ടോയില്‍ ആദിത്യയെ ഗ്രൗണ്ടില്‍ വിട്ടത്. സംസ്‌കാരം ഇന്ന് 9ന്. നാട്ടിക എസ്എന്‍ കോളജിലെ ബിഎസ്സി (മാത്സ്) ബിരുദധാരിയാണ്. സഹോദരി: അപര്‍ണ.

ആദിത്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

യുവതിക്ക് ഹൃദയ വാല്‍വിനുണ്ടായിരുന്ന തകരാറാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് വിഭാഗം മേധാവി പൊലീസിന് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസില്‍ ജോലി ലഭിക്കുന്നതിന് കായികക്ഷമത പരിശോധനയ്ക്കു വിധേയരാകുന്നതിനു മുന്‍പ് ഉദ്യോഗാര്‍ഥികള്‍ക്ക് മെഡിക്കല്‍ പരിശോധന കൂടി ബാധകമാക്കുന്നത് ഇത്തരത്തിലുള്ള മരണം ഒഴിവാക്കാന്‍ സഹായിക്കുമെന്ന് ഡോ. ടി.എസ്.ഹിതേഷ് ശങ്കര്‍ അഭിപ്രായപ്പെട്ടു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക