01
Oct 2025
Mon
01 Oct 2025 Mon
Coimbatore supermarket robbery

Coimbatore Supermarket Robbery കോയമ്പത്തൂരിലെ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് 1,85,000 രൂപ കവര്‍ന്ന മോഷ്ടാവ് വര്‍ക്കലയില്‍ അറസ്റ്റില്‍. തമിഴ് നാട്ടില്‍ നിന്ന് മുങ്ങി വര്‍ക്കല പാപനാശം ബീച്ചിനടുത്ത് പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശി മണികണ്ഠനെയാണ് (26) വര്‍ക്കല ടൂറിസം പൊലീസ് പിടികൂടിയത്. ഇയാളെ തമിഴ്‌നാട് പൊലീസിന് കൈമാറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കവര്‍ച്ചയ്ക്ക് ശേഷം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ വര്‍ക്കലയിലേക്ക് വന്ന ഒരു വിനോദസഞ്ചാര ഗ്രൂപ്പിനൊപ്പം കേരളത്തിലേക്ക് കടക്കുകയായിരുന്നു. അതിന് ശേഷം ടൂറിസ്റ്റ് സംഘത്തിനൊപ്പം പാപനാശത്തെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി വര്‍ക്കലയിലെത്തിയെന്ന് തമിഴ്‌നാട് പൊലീസ് മനസിലാക്കിയത്.

അവര്‍ കേരള പൊലീസിന് വിവരങ്ങള്‍ കൈമാറി. വര്‍ക്കല ഡിവൈ.എസ്.പിയുടെ നിര്‍ദേശനാനുസരണം റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. കോയമ്പത്തൂര്‍ പൊലീസിന് പ്രതിയെ കൈമാറി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക