15
Feb 2024
Tue
15 Feb 2024 Tue
bab 4 യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വച്ച് ദേഹാസ്വാസ്ഥ്യം; ബഹ്‌റൈനില്‍നിന്നുള്ള യാത്രക്കാരന്‍ കൊച്ചിയില്‍ മരിച്ചു

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വച്ച് ദേഹാസ്വാസ്ഥ്യം; ബഹ്‌റൈനില്‍നിന്നുള്ള യാത്രക്കാരന്‍ കൊച്ചിയില്‍ മരിച്ചു

കൊച്ചി: യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബഹ്‌റൈനില്‍നിന്നുള്ള യാത്രക്കാരന്‍ കൊച്ചിയില്‍ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോര്‍ജ് (43) ആണ് മരിച്ചത്. ബഹ്‌റൈനില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. കൊച്ചിയില്‍ വിമാനമിറങ്ങി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.