21
Jan 2023
Sun
21 Jan 2023 Sun

കോവളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു മരിച്ചു കാൽനടയാത്രികയ്ക്കു പിന്നാലെ ബൈക്ക് ഓടിച്ച യുവാവും മരിച്ചു. പൊട്ടകുഴി സ്വദേശി അരവിന്ദാണ് മിരിച്ചത്. തിരുവല്ലം കോവളം ബൈപ്പാസിൽ ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പനത്തുറ സ്വദേശിനി സന്ധ്യ അരവിന്ദിന്റെ ബൈക്കിടിച്ച് മരിച്ചിരുന്നു. റോഡ് മുറിച്ച് കടക്കവെ അമിതവേഗതയിൽ എത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സന്ധ്യ 200 മീറ്ററോളം തെറിച്ച് പോയതായി നാട്ടുകാർ പറയുന്നു. സന്ധ്യ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ് സമീപത്തെ ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത് ഞായറാഴ്ചകളിൽ യുവാക്കൾ ബൈക്ക് റേസിങ് നടത്താറുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.