
പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഖത്തറില്‍ മരിച്ചു. വടക്കേപ്പറമ്പില്‍ കുടുംബാംഗം മാത്യു തോമസ്(60)ആണ് മരിച്ചത്. ദോഹ എന്‍ജിനീയറിങ് സര്‍വീസ് കമ്പനി ജനറല്‍ മാനേജറാണ് മാത്യു തോമസ്. കെഎല്‍എം ഡച്ച് എയര്‍ലൈന്‍സ് (ഡാര്‍വിഷ് ട്രാവല്‍ ബ്യൂറോ) ജീവനക്കാരി ഷീജ മാത്യു ആണ് ഭാര്യ.
![]() |
|
ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.