23
Jan 2024
Fri
23 Jan 2024 Fri

കോഴിക്കോട് മുക്കം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. മുക്കം ഗോതമ്പ റോഡ് സ്വദേശി മുറത്തുമൂലയിൽ ജസീർ (42) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച്ച വൈകിട്ട് സൈലിയ ഭാഗത്തു വച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ജസീർ ഖത്തർ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് ഖത്തർ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.