കോഴിക്കോട് സ്വദേശിയടക്കം നാലുപേർ സൗദിയിൽ അപകടത്തിൽ മരിച്ചു. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസ്(ജോസൂട്ടി)-മോളി ദമ്പതികളുടെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്.
|
ഉത്തർ പ്രദേശ്, സുദാൻ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ച മറ്റു മൂന്നുപേർ. അൽബഹ- തായിഫ് റോഡിൽ അൽബഹയ്ക്കു സമീപത്തുവച്ചായിരുന്നു അപകടം. കൊക്കയിലേക്ക് മറിഞ്ഞ വാഹനത്തിന് തീപിടിക്കുകയായിരുന്നു.
ഇവന്‍റ് മാനേജ് സ്ഥാപനത്തിലെ ജോലിക്കാരായ സംഘം പരിപാടി കഴിഞ്ഞ് സാമഗ്രികളുമായി മടങ്ങി വരുമ്പോൾ ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. മൃതശരീരങ്ങൾ അൽബഹാർ ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: ജോജി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


