11
Sep 2024
Mon
11 Sep 2024 Mon
Kozhikkode native man dies in Bahrain while plans to go vacation

അടുത്തമാസം അവധിക്കു നാട്ടില്‍ പോവാനിരിക്കെ കോഴിക്കോട് സ്വദേശി ബഹ്‌റയ്‌നില്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശി ഇമ്പിച്ചി മമ്മദ് -സൈനബ ദമ്പതികളുടെ മകന്‍ സജീര്‍ തങ്കയത്തില്‍(37) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാവിലെ സജീറിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഫ്രൂട്ട്‌സ് കച്ചവടം നടത്തുന്ന സജീര്‍ അഞ്ചു വര്‍ഷമായി ബഹ്‌റയ്‌നിലുണ്ട്. യുവാവിന്റെ സഹോദരന്‍ ഷമീറും സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പഴക്കച്ചവടം നടത്തുകയാണ്.  ഭാര്യ: ഫസീല. മകന്‍: ബാസില്‍(ഒന്നാംക്ലാസ് വിദ്യാര്‍ഥി)

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക