കോഴിക്കോട്: ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള സാസംസ്‌കാരിക, പൈതൃക വേദിയായ യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമായി കോഴിക്കോട് ഇന്ന് മുതല്‍ അറിയപ്പെടും. (Kozhikode is India’s first UNESCO City of Literature UNESCO City of Literatur) വൈകീട്ട് 5.30ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ സാഹിത്യനഗരപദവി പ്രഖ്യാപനം മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. കോര്‍പ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും. ലോഗോ പ്രകാശനവും വെബ്‌സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
|
ഇതോടെ ബഷീറും എസ്.കെ പൊറ്റെക്കാടും കെ.ടി മുഹമ്മദും തുടങ്ങി എണ്ണമറ്റ മഹാരഥന്മാരുടെ ഓര്‍മകള്‍ ധന്യമാക്കി കോഴിക്കോട് ഇനി സാഹിത്യ നഗരം എന്നറിയപ്പെടും. കേരളത്തിന്റെ സാഹിത്യത്തിന്റെയും സാംസ്‌കാരിക പരിപാടികളുടെയും മുഖമായി മാറിയ കോഴിക്കോടിന് കിട്ടിയ അംഗീകാരമാണ് യുനെസ്‌കോയുടെ സാഹിത്യനഗരം പദവി.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യസാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക. സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
twi2021 ഡിസംബര്‍ മുതല്‍ സാഹിത്യനഗരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേഷന്‍ തുടങ്ങിയിരുന്നു. പ്രാഗ്, എഡിന്‍ബറോ തുടങ്ങി സാഹിത്യശൃംഖലയിലുള്‍പ്പെട്ട നഗരത്തില്‍നിന്നുള്ള പ്രതിനിധികളുമായി പലവട്ടം ചര്‍ച്ച നടത്തി. കോഴിക്കോട് എന്തുകൊണ്ട് സാഹിത്യനഗരപദവിക്ക് അര്‍ഹമാണെന്നരീതിയിലുള്ള പഠനങ്ങള്‍ നടത്തി ക്രോഡീകരിച്ചായിരുന്നു മുന്നൊരുക്കങ്ങള്‍. വ്യത്യസ്തങ്ങളായ സാഹിത്യസാംസ്‌കാരിക പരിപാടികള്‍, കോലായ ചര്‍ച്ചകള്‍, പലതരത്തിലുള്ള ലൈബ്രറികള്‍, വായനയ്ക്കും സാംസ്‌കാരിക പരിപാടികള്‍ക്കുമുള്ള ഇടങ്ങള്‍, നാടകരംഗത്തേയും മറ്റും സജീവമായ പങ്കാളിത്തം, എഴുത്തുകാര്‍, സാഹിത്യവളര്‍ച്ചയ്ക്ക് പ്രധാധകരും മാധ്യമങ്ങളും നടത്തുന്ന ഇടപെടല്‍ എന്നിവയെല്ലാം കോഴിക്കോടിന് നേട്ടമായിട്ടുണ്ട്.സാഹിത്യശൃംഖലയിലുള്ള നഗരങ്ങളുമായി ആശയവിനിമയം, ലിറ്റററി ടൂറിസം, എഴുത്തുകാര്‍ക്ക് വന്ന് താമസിക്കാനും സാഹിത്യപരിപാടികളുടെ ഭാഗമാകാനുമുള്ള അവസരം, സാഹിത്യസാംസ്‌കാരികവിനിമയം എന്നിവയെല്ലാം സാഹിത്യനഗരപദവിയിലൂടെ ലഭിക്കും. ‘കില’യുടെ സഹായത്തോടെയാണ് കോഴിക്കോട് സാഹിത്യനഗരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോഴിക്കോട് എന്‍.ഐ.ടി., വിവിധ സ്ഥാപനങ്ങള്‍, കൂട്ടായ്മകള്‍ എന്നിവരെല്ലാം പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്.
Kozhikode is India’s first UNESCO City of Literature: Announcement today
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





