22
Jan 2023
Tue
22 Jan 2023 Tue

കൊച്ചി: ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബി.ബി.സിയുടെ ഡോക്യുമെന്ററി റിപ്പബ്ലിക് ദിനത്തിൽ പ്രദർശിപ്പിക്കുമെന്ന് കെ.പി.സി.സിയും യൂത്ത് കോൺഗ്രസും. സംസ്ഥാന വ്യാപകമായി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കെ.പി.സി.സി മൈനോറിറ്റി വിഭാഗം അറിയിച്ചു. ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒറ്റു കൊടുത്തതിന്റേയും മാപ്പ് എഴുതിയതിന്റേയും വംശഹത്യ നടത്തിയതിന്റേയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല. ചരിത്ര യാഥാർത്ഥ്യങ്ങൾ സംഘപരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്,’ ഷാഫി പറമ്പിൽ പറഞ്ഞു.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയുമായി സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും. ഫേസ്ബുക്ക് കുറിപ്പിലൂടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം അറിയിച്ചത്.