20
Dec 2024
Sat
20 Dec 2024 Sat
KSCA honoures 63 year old Prasanna Chandramohan for her achievment in Bharatnatyam

അറുപത്തി മൂന്നാം വയസില്‍ ഭരതനാട്യം അഭ്യസിച്ച് ബഹ്‌റയിനില്‍ അരങ്ങേറ്റം കുറിച്ച പ്രസന്ന ചന്ദ്രമോഹനെ, കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍(കെഎസ്‌സി എ ) ആദരിച്ചു.  ഗുരു ഷീന ചന്ദ്രദാസിന്റെ ശിക്ഷണത്തില്‍ അഭ്യസിച്ച ഭരതനാട്യം കഴിഞ്ഞ മെയ് ഇരുപത്തിനാലിനാണ് ബഹ്റയ്ന്‍ ഇന്ത്യന്‍ ക്ലബ്ബില്‍ അരങ്ങേറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെഎസ്‌സി എ വനിതാവിഭാഗം പ്രസിഡന്റ് രമ സന്തോഷ് പൊന്നാട അണിയിച്ചു. വനിതാവിഭാഗം സെക്രട്ടറി, സുമ മനോഹര്‍ ഉള്‍പ്പടെ മറ്റ് വനിതാവിഭാഗം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

മുത്തശ്ശിയും രണ്ടു കുട്ടികളുടെ അമ്മയുമായ പ്രസന്ന മോഹന്റെ നിശ്ചയധാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയുമൊക്കെ വിജയത്തില്‍ അനുമോദനം അര്‍പ്പിക്കാന്‍ തങ്ങള്‍ക്ക് ഭാഗ്യമുണ്ടായെന്നും ഈ വിജയം ഏവര്‍ക്കും പ്രചോദനമാണെന്നും രമ സന്തോഷ് പറഞ്ഞു. കെസ്‌സിഎ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍, വൈസ് പ്രസിഡന്റ് അനില്‍ യു കെ, ജനറല്‍ സെക്രട്ടറി അനില്‍ പിള്ള, ജോയിന്റ് സെക്രട്ടറി സതീഷ് കെ, മെംബര്‍ഷിപ് സെക്രട്ടറി അനൂപ് പിള്ള, എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി മനോജ് നമ്പ്യാര്‍, ഗെയിംസ് ആന്‍ഡ് സ്‌പോര്‍ട്‌സ് സെക്രട്ടറി സുജിത് കുമാര്‍ സന്നിഹിതരായിരുന്നു.