|
ആലപ്പുഴ: ജില്ലയില്‍ ഇന്ന് KSU വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. അമ്പലപ്പുഴയില്‍ കെ.എസ്.യു നേതാക്കളെ എസ്എഫ്‌ഐ ആക്രമിച്ചെന്നാരോപിച്ചാണ് ബന്ദിന് അഹ്വാനംചെയ്തിരിക്കുന്നത്. അമ്പലപ്പുഴ ഗവ. കോളജില്‍ കെഎസ്‌യു എസ്എഫ്‌ഐ സംഘര്‍ഷം അരങ്ങേറിയിരുന്നു. ഇതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.
വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും കെഎസ്‌യു ആണ് വിജയിച്ചത്. ഇതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്‌യു നടത്തിയ വിജയാഘോഷ പരിപാടിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അക്രമത്തില്‍ നാല് KSU പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആര്യ കൃഷ്ണനേയും തന്‍സില്‍ നൗഷാദിനേയും ജില്ലാ സെക്രട്ടറി അര്‍ജുന്‍ ഗോപകുമാറിനേയും അമ്പലപ്പുഴ നിയോക മണ്ഡലം പ്രസിഡന്റ് ആദിത്യന്‍ സനു എന്നിവരെ എസ്എഫ്‌ഐ ആക്രമിച്ചെന്നാണ് ആരോപണം. നാലുപേരും ചികിത്സയിലാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





