കുവൈത്ത് സിറ്റി: 50ഓളം പേരുടെ ജീവനെടുത്ത ദുരന്തത്തിലേക്ക് നയിച്ചത് ഈജിപ്ഷ്യന്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ( Kuwait building fire update: The fire started when a gas cylinder exploded in the security guard’s room ) തലേദിവസത്തെ ജോലിയുടെ ക്ഷീണത്തിലായിരുന്ന തൊഴിലാളികള്‍ സുഖ നിദ്രയിലായിരുന്നതിനാല്‍ താഴത്തെ പൊട്ടിത്തെറിയുടെ ശബ്ദം പോലും കേട്ടില്ല. ശ്വാസം കിട്ടാതെ പിടഞ്ഞു വീഴുമ്പോള്‍ പലര്‍ക്കും എന്താണ് സംഭവിക്കുന്നതെന്നു പോലും തിരിച്ചറിയാനിയില്ല.
|
ജീവനുവേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരുടെയും ഭയാനകമായ കാഴ്ചയെക്കുറിച്ച് ദൃക്‌സാക്ഷികളിലൊരാള്‍ വിവരിച്ചു. ”കെട്ടിടത്തെ തീവിഴുങ്ങിയതോടെ താമസക്കാര്‍ ജീവനുവേണ്ടി പരക്കംപാഞ്ഞു. ഒരാള്‍ അഞ്ചാം നിലയില്‍നിന്ന് എടുത്തുചാടി, ബാല്‍ക്കണിയിലിടിച്ചു ദാരുണമായി മരിച്ചു. നിമിഷങ്ങള്‍ക്കുള്ളിലാണു കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നത്. കെട്ടിടത്തിനു ചുറ്റും കറുത്ത പുക ഉയര്‍ന്നു. പുലര്‍ച്ചെയായതിനാല്‍ താമസക്കാര്‍ പലരും നല്ല ഉറക്കത്തിലായിരുന്നു. പുക കയറി ശ്വാസംമുട്ടിയാണ് പലരും എഴുന്നേറ്റത്.” തീപിടിത്തം നേരിട്ടുകണ്ടവരിലൊരാള്‍ അറബ് ന്യൂസിനോട് പറഞ്ഞു. ”
നിമിഷ നേരം കൊണ്ട് തീയും പുകയും 6 നില കെട്ടിടത്തെ വിഴുങ്ങി. ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് എഴുന്നേറ്റ ചിലര്‍ മുറിയാകെ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. മുറിയില്‍ ഇരുട്ടുനിറഞ്ഞതിനാല്‍ പുറത്തേക്കുള്ള വാതിലുകള്‍ കണ്ടെത്താന്‍ പോലും ആളുകള്‍ പ്രയാസപ്പെട്ടു. പ്രാണ രക്ഷാര്‍ഥം കെട്ടിടത്തിന്റെ ബാല്‍ക്കണിയിലൂടെയും ജനലിലൂടെയും താഴേക്കു ചാടുകയായിരുന്നു ചിലര്‍. മരിച്ചവര്‍ ആരെല്ലാമെന്നതു സംബന്ധിച്ച് ഇനിയും വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നേതെയുള്ളു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനി ആയതിനാല്‍ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ തന്നെയാണ്.
തെക്കന്‍ കുവൈത്തില്‍ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫില്‍ വിദേശ തൊഴിലാളി തിങ്ങി പാര്‍ക്കുന്ന മേഖലയിലാണ് ഇന്നലെ പുലര്‍ച്ചെ തീ പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ (ബ്ലോക്ക്4) താഴത്തെ നിലയില്‍ നിന്നു തീ പടരുകയായിരുന്നു. ഇരുനൂറോളം പേരാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.

മരിച്ച മലയാളികളില്‍ ഒരാളായ കൊല്ലം ഓയൂര്‍ സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍ (33)
കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കും. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്കു നയിച്ചതെന്ന് ഉപപ്രധാന മന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അല്‍ സബാഹ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊര്‍ജിതമാക്കി. നിയമം ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനും അന്വേഷണം തീരുന്നതുവരെ കെട്ടിട ഉടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും കസ്റ്റഡയില്‍ വയ്ക്കാനും ഉത്തരവിട്ടു. രാജ്യത്തെ വിവിധ കെട്ടിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും ഉത്തരവില്‍ പറഞ്ഞു.
വിവിധ ഫ്‌ലാറ്റുകളിലായി 195 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണുണ്ടായിരുന്നത്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന 92 പേര്‍ സുരക്ഷിതരാണ്. 20 പേര്‍ നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ സ്ഥലത്ത് ഇല്ലായിരുന്നു. പരുക്കേറ്റവരില്‍ പലരും അപകട നില തരണം ചെയ്തതായി ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി. ഹെല്‍പ് ലൈന്‍നമ്പര്‍+965-65505246





