ശൈഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അസ്സബാഹ് കുവൈത്ത് പ്രധാനമന്ത്രി
|
കുവൈത്ത് സിറ്റി: ശൈഖ് അഹമ്മദ് അബ്ദുല്ല അല്‍അഹമ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി നിയമിച്ച് കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അഹ്മദ് ജാബിര്‍ അസ്സബാഹ്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ കുവൈത്ത് മന്ത്രിസഭ ഏപ്രില്‍ ആദ്യത്തില്‍ രാജിവെച്ചിരുന്നു. പ്രധാനമന്ത്രി ഡോ. മുഹമ്മദ് സബാഹ് സാലിം അസ്സബാഹ് കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അഹമ്മദ് ജാബിര്‍ അസ്സബാഹിനാണ് രാജിക്കത്ത് കൈമാറിയിരുന്നുത്. ജനുവരി നാലിനാണ് ശൈഖ് ഡോ. മുഹമ്മദ് സബാഹ് സലിം അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റത്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ മന്ത്രിസഭ തുടരുകയാണ്.
കുവൈറ്റിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ് പുതിയ പ്രധാനമന്ത്രി ശൈഖ് അഹമ്മദ്. 2021 മുതല്‍ ക്രൗണ്‍സ് പ്രിന്‍സ് കോടതിയുടെ തലവനായി സേവനമനുഷ്ഠിച്ചു. 2009ല്‍ ശൈഖ് അഹമ്മദ് എണ്ണ മന്ത്രിയും വാര്‍ത്താവിതരണ മന്ത്രിയുമായി നിയമിതനായി. രണ്ട് വര്‍ഷം ഈ പദവി വഹിച്ചിരുന്നു. 2005 മുതല്‍ 2007 വരെ ആരോഗ്യ മന്ത്രിയായും 1999 മുതല്‍ 2006 വരെ ഗതാഗത മന്ത്രിയായും 2003 മുതല്‍ 2005 വരെ ആസൂത്രണ മന്ത്രിയും ഭരണ വികസന കാര്യ സഹമന്ത്രിയും 1999 ലും 2001 ലും ധനമന്ത്രിയായും സേവനമനുഷ്ഠിച്ചു.
Kuwait Emir appoints Sheikh Ahmad Abdullah Al Sabah as Prime Minister


