13
Aug 2025
Tue
13 Aug 2025 Tue
two kuwait border security officers killed in missile attack

ഇറാഖ് ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യവുമായി കുവൈത്ത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹറ്യന്‍ രാജ്യങ്ങളില്‍ റസിഡന്‍സി പെര്‍മിറ്റ് ഉള്ളവര്‍ക്കാണ് വിസ ഓണ്‍ അറൈവല്‍ സേവനം ലഭ്യമാവുക.
മൂന്നു മാസം കാലാവധിയുള്ള ടൂറിസ്റ്റ് വിസയാണ് വിമാനത്താവളത്തിലെത്തുന്ന ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് അനുവദിക്കുകയെന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോക്ടര്‍, അഭിഭാഷകന്‍, എന്‍ജിനീയര്‍, അധ്യാപനവൃത്തിയിലേര്‍പ്പെട്ടവര്‍, ജഡ്ജി, കണ്‍സള്‍ട്ടന്റ്, പബ്ലിക് പ്രോസിക്യൂഷന്‍ അംഗങ്ങള്‍, യൂനിവേഴ്‌സിറ്റി അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രസ് ആന്‍ഡ് മീഡിയാ സ്റ്റാഫ്, പൈലറ്റ്, സിസ്റ്റം അനലിസ്റ്റ്, ഫാര്‍മസിസ്റ്റ്, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, മാനേജര്‍, ബിസിനസുകാര്‍, സ്ഥാപന ഉടമകള്‍, വാണിജ്യ സ്ഥാപനങ്ങളുടെ മാനേര്‍മാരോ പ്രതിനിധികളോ, യൂനിവേഴ്‌സിറ്റി ബിരുദധാരികള്‍ തുടങ്ങിയ പദവികളുള്ള വിമാനത്താവളത്തിലെത്തുന്ന ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കാണ് വിസ ഓണ്‍ അറൈവല്‍ സേവനം ലഭിക്കുക. യാത്രികര്‍ക്ക് സാധുവായ പാസ്‌പോര്‍ട്ട് ഉണ്ടാവണം, സാധുവായ പാസ്‌പോര്‍ട്ടും ആറുമാസം വരെ കാലാവധിയുള്ള ജിസിസി റസിഡന്‍സി പെര്‍മിറ്റും ഉണ്ടായിരിക്കണം. യാത്രികന്‍ കുവൈത്തിന്റെ കരിമ്പട്ടികയില്‍ പെട്ടയാളാവരുത്. യാത്രികന് മടക്ക ടിക്കറ്റ് ഉണ്ടാവണം. വിമാനത്താവളത്തിലെ വിസാ കൗണ്ടറിലെത്തി വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ കുവൈത്തിലെ താമസസ്ഥലത്തിന്റെ വിലാസവും നല്‍കണമെന്നും നിബന്ധനകളില്‍ പറയണം.

ALSO READ: പാലായില്‍ ചികില്‍സയ്‌ക്കെത്തിയ 23കാരിയോട് ലൈംഗികാതിക്രമം നടത്തിയതിന് ഡോക്ടര്‍ പിടിയില്‍