25
Nov 2023
Wed
25 Nov 2023 Wed

കു​വൈ​ത്ത് സി​റ്റി: താമസകേന്ദ്രങ്ങളിൽ ​നി​ന്ന് സ്വകാര്യ സ്കൂളുകൾ മാ​റ്റാൻ കു​വൈ​ത്ത് മു​നി​സി​പ്പ​ൽ തീരുമാനം. സ്കൂളുകൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ മൂ​ന്ന് വ​ർഷ​ത്തെ സ​മ​യ​മാ​ണ് ന​ൽകു​ക. ഈ ​സമയത്തിനുള്ളിൽ താമസമേഖലകളിൽ ​നി​ന്ന് സ്കൂ​ളു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്തിൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർന്ന മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മ​ല​യാ​ളി മാ​നേ​ജ്മെ​ന്റു​ക​ൾ ന​ട​ത്തു​ന്നതടക്കം നിരവധി സ്കൂളുകളാണ് നിലവിൽ താമസകേന്ദ്രങ്ങളിൽ പ്രവർത്തിച്ചുവരുന്നത്. ജ​ഹ്‌​റ, ഫ​ർ​വാ​നി​യ, ഫ​ഹാ​ഹീ​ൽ, മ​ഹ്‌​ബൂ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാണ് സ്കൂളുകൾ സ്ഥാപിക്കുന്നതിന് സർക്കാർ സ്ഥലം അനുവദിച്ചിട്ടുള്ളത്.