12
Mar 2024
Mon
12 Mar 2024 Mon
kuwait robbery

കുവൈത്ത് സിറ്റി: കുവൈത്തില്‍ യുവാവിനെ മര്‍ദ്ദിച്ച് അക്രമികള്‍ പണവും ഫോണും കവര്‍ന്നു. കുവൈറ്റിലെ സാദ് അല്‍ അബ്ദുല്ല ഏരിയയിലാണ് സംഭവം. ( kuwait six member gang beat up a young man and robbed)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓഫിസില്‍ ജോലി ചെയ്യവെയാണ് ആറംഗ സംഘം എത്തിയത്. മര്‍ദിച്ച ശേഷം തന്റെ പക്കല്‍ നിന്നും 180 ദിനാര്‍ കവര്‍ന്നതായി യുവാവ് അറിയിച്ചു. സംഭവത്തില്‍ സഅദ് അല്‍ അബ്ദുല്ല ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. ഐഫോണ്‍ 13 പ്രോ ഫോണും ആപ്പിള്‍ വാച്ചും പ്രതികള്‍ കവര്‍ന്നതായും അദ്ദേഹം അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക