26
Oct 2024
Sat
26 Oct 2024 Sat
Lady done

ന്യൂഡല്‍ഹി: യുവാവിനെ ഡല്‍ഹി ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റിലേക്ക് ആകര്‍ഷിച്ച് വരുത്തി ഗുണ്ടാ സംഘത്തിന് കൊലപ്പെടുത്താന്‍ സൗകര്യമൊരുക്കിക്കൊടുത്ത 19 വയസ്സുകാരി അറസ്റ്റില്‍. ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.(‘Lady Don’, who lured a young man to Burger King, was arrested) അനു ധകര്‍ നേപ്പാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവേ വെള്ളിയാഴ്ച്ചയാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രജൗരി ഗാര്‍ഡനിലെ ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റിലേക്ക് കൊല്ലപ്പെട്ട അമന്‍ ജൂണ്‍ കയറുന്ന രംഗങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ സമയത്ത് അനു അവിടെ ഒരു ടേബിളില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ കൊലയാളി ഔട്ട്‌ലെറ്റിനകത്തേക്കു വരികയും തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു.

ALSO READ: വാര്‍ത്ത പിന്‍വലിക്കാന്‍ പണം ആവശ്യപ്പെട്ടു; മറുനാടന്‍ ഷാജനെതിരേ കേസ്

ഹരിനാനയില്‍ 2020ല്‍ നടന്ന കൊലപാതകത്തിന് പ്രതികാരമാണ് അമന്റെ കൊലയെന്നാണ് പ്രാഥമിക നിഗമനം. ഇപ്പോള്‍ പോര്‍ച്ചുഗലില്‍ ഉണ്ടെന്ന് സംശയിക്കുന്ന ഗുണ്ടാനേതാവ് ഹിമാന്‍ഷു ബാവു സോഷ്യല്‍ മീഡിയയില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ പെട്ടയാളാണ് ഹിമാന്‍ഷു ബാവു. തങ്ങളുടെ സഹോദരന്‍ ശക്തി ദാദയുടെ കൊലപാതകത്തില്‍ അമന് പങ്കുണ്ടെന്നും ഇത് പ്രതികാരമാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. സംഭവത്തില്‍ പങ്കുള്ള മറ്റുള്ളവര്‍ക്കും ഇതേ അവസ്ഥ വരുമെന്നും മുന്നറിയിപ്പുണ്ട്.

ഹിമാന്‍ഷു ബാവു തനിക്ക് അമേരിക്കയില്‍ ആഡംബര ജീവിതം വാഗ്ദാനം ചെയ്തുവെന്ന് സംഘാങ്ങള്‍ക്കിടയില്‍ ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന അനു പോലീസിനോട് പറഞ്ഞു.

കൊലപാതകത്തിന് ശേഷം മുഖര്‍ജി നഗറിലെ വാടക വീട്ടിലെത്തിയ അനു ചണ്ടീഗഡിലേക്കുള്ള ബസ്സില്‍ കയറി കത്രയില്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ജലന്തര്‍, ഹരിദ്വാര്‍, രാജസ്ഥാനിലെ കോട്ട എന്നിവിടങ്ങളില്‍ തങ്ങി.

കോട്ടയില്‍ നാല് മാസത്തോളം താമസിച്ച ശേഷമാണ് നേപ്പാള്‍ വഴി രാജ്യം വിടാന്‍ തീരുമാനിച്ചത്. നേപ്പാളില്‍ നിന്നു ദുബയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും പറക്കാനായിരുന്നു പദ്ധതി. എന്നാല്‍, ലഖിംപൂര്‍ ഖേരിയില്‍ നിന്ന് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കവേ ഡല്‍പി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു.