13
Aug 2022
Sun
13 Aug 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നാർ കുണ്ടള എസ്റ്റേറ്റിലെ പുതുക്കുടി ഡിവിഷനിൽ വീണ്ടും ഉരുൾപൊട്ടി. ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തു തന്നെയാണ് ഇന്നു പുലർച്ചെയും ഉരുൾപ്പൊട്ടിയത്. ആളപായമില്ല.

 

രണ്ട് വീടുകൾ മണ്ണിനടിയിലായിട്ടുണ്ട്. ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ തന്നെ എസ്റ്റേറ്റിലുള്ള എല്ലാവരെയും ഇന്നലെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

 

ലയങ്ങളിൽ താമസിക്കുന്ന ഏകദേശം 140ലേറെ കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലാണ് ഇന്നലെയും ഉരുൾപ്പൊട്ടിയത്.

 

രണ്ട് കടകളും ഒരു ക്ഷേത്രവും വലിയ വാട്ടര്‍ ടാങ്കും മണ്ണിനടിയിലായിരുന്നു. രാത്രി ഒരു മണിയോടെയായിരുന്നു ഉരുൾപ്പൊട്ടൽ. ആളപായമുണ്ടായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക