06
Jul 2026
Mon
06 Jul 2026 Mon
Landslide Buries Houses In Pune

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. മുംബൈയില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മുംൈബയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പാളങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. പ്രധാന റോഡുകളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുംബൈ -പുണെ സര്‍വീസ് തടസ്സപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണക്ടിങ് ലിങ്ക് റോഡിലെ ടണലിന് സമീപമാണ് മണ്ണിടിച്ചില്‍. പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേ അടച്ചു. മുംബൈയില്‍ ഇന്ന് സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധിയാണ്. മുംബൈയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് നാല് സ്ത്രീകളടക്കം 8 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആകെ മരണം 16 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയില്‍ തുടരുന്ന അതിശക്തമായ മഴയെത്തുടര്‍ന്ന് പൂനെ ജില്ലയില്‍ വന്‍ ഉരുള്‍പൊട്ടല്‍. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ദുരന്തത്തില്‍ നിരവധി വീടുകള്‍ മണ്ണടിഞ്ഞു. മൂന്ന് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഇരു നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലെല്ലാം ഗതാഗതം അധികൃതര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് അഞ്ചോളം വീടുകളാണ് പൂര്‍ണ്ണമായി തകര്‍ന്നത്. മാവലിലെ ഒരു ഉള്‍ഗ്രാമത്തില്‍ മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് ലോണാവാല ഡിവിഷന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഗജാനന്‍ തോംപെ അറിയിച്ചു. ഇതിലൊരു സംഭവത്തിലാണ് വീട് മണ്‍കൂനയ്ക്കടിയിലായത്. പുലര്‍ച്ചെയുണ്ടായ അപകട സമയത്ത് വീടിനുള്ളില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നതായാണ് സംശയിക്കുന്നത്.

മുംബൈ-പൂനെ പാതകള്‍ പൂര്‍ണ്ണമായി അടച്ചു

പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം മുംബൈ-പൂനെ എക്‌സ്പ്രസ് വേ, പഴയ മുംബൈ-പൂനെ ഹൈവേ എന്നിവയിലൂടെയുള്ള ഗതാഗതം തിങ്കളാഴ്ച തടസ്സപ്പെട്ടു. ഖണ്ടാല എക്‌സിറ്റിന് സമീപമുള്ള കണക്ടിങ് ലിങ് ഭാഗത്താണ് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതേത്തുടര്‍ന്ന് മുംബൈയിലേക്കുള്ള പാത പൂര്‍ണ്ണമായും അടച്ചു. രണ്ടുമാസം മുന്‍പ് മാത്രം തുറന്നുനല്‍കിയ പാതയാണിത്.

അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങള്‍ മുംബൈ-പൂനെ യാത്രകള്‍ ഒഴിവാക്കണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ തല്‍ക്കാലം കടത്തിവിടില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ സര്‍വീസുകള്‍ പുനരാരംഭിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

മുംബൈയില്‍ റെഡ് അലര്‍ട്ട്; ജനജീവിതം സ്തംഭിച്ചു

തലസ്ഥാന നഗരമായ മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മുംബൈ, താനെ, റായ്ഗഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) ‘റെഡ് അലര്‍ട്ട്’ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകളെയും മഴ ബാധിച്ചിട്ടുണ്ട്.

മഴക്കെടുതികളില്‍ 8 മരണം

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുംബൈയില്‍ പെയ്ത കനത്ത മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരം കടപുഴകി വീണുള്ള വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. (നേരത്തെ ജൂണ്‍ 30-ന് സ്‌കൂള്‍ ബസിന് മുകളിലേക്ക് മരം വീണ് 11 വയസ്സുകാരന്‍ മരിച്ചിരുന്നു). കൂടാതെ, ഞായറാഴ്ച നഗരത്തിലെ മാന്‍ഖുര്‍ദ് പ്രദേശത്ത് ഒരു ചൗള്‍ (താമസ സമുച്ചയം) തകര്‍ന്നുവീണ് ആറ് പേര്‍ മരണപ്പെട്ടു.

കശ്മീരില്‍ മണ്ണിടിച്ചില്‍

കനത്ത മഴയില്‍ കശ്മീര്‍ കിഷ്ത്വാറില്‍ വന്‍ മണ്ണിടിച്ചില്‍. ഒട്ടേറെ വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടങ്ങി. വൈദ്യുതി പദ്ധതിയുടെ സമീപത്താണ് മണ്ണിച്ചില്‍ ഉണ്ടായത്. ഇതോടെ ദോഡകിഷ്ത്വാര്‍ പാത അടച്ചു.

Landslide Buries Houses In Pune, Massive Congestion On Mumbai-Pune Highway