24
Jul 2024
Tue
24 Jul 2024 Tue
Kozhikkode landslide

കോഴിക്കോട്: രണ്ട് ദിവസമായി തുടരുന്ന അതിശക്തമായ മഴയില്‍ കോഴിക്കോട് വിലങ്ങാട് മലയങ്ങാട് ഭാഗത്തു ഉരുള്‍പൊട്ടി. (Landslides in Kozhikode; 12 families were isolated) മലവെള്ളപ്പാച്ചിലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി. ഇതോടെ 12 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നാലു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പുഴയുടെ വശത്തായുള്ള വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. ആളപായമില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് കുറ്റ്യാടി മരുതോങ്കര വില്ലേജില്‍ പശുക്കടവ് ഭാഗത്തും ഉരുള്‍പൊട്ടി. ആളപായമൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൊടുവള്ളി പാലക്കുറ്റി ഭാഗത്ത് വെള്ളം കയറി. റോഡിലുള്‍പ്പെടെ വെള്ളം നിറഞ്ഞതോടെ വയനാട് റോഡില്‍ ഗതാഗത തടസം രൂപപ്പെട്ടു.

ALSO READ: ചൂരല്‍മല ഉരുള്‍പൊട്ടല്‍; മരണസംഖ്യ ഉയരുന്നു; വന്‍ ദുരന്തം- Live Update

താമരശ്ശേരി ചുരം എട്ടാം വളവില്‍ മണ്ണിടിഞ്ഞ് വീണു. മരങ്ങള്‍ റോഡിലേക്ക് വീണതോടെ ഗതാഗതം തടസപ്പെട്ടു.
വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തില്‍ കടത്തി വിടുകയാണ്. ചുരത്തില്‍ കനത്ത മഴ പെയ്യുന്നുണ്ട്. കുറ്റ്യാടി മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ്. കടന്തറ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൃക്കന്തോട്, സെന്റര്‍ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെല്‍ട്ടറിലേക്ക് മാറ്റി പാര്‍പ്പിച്ചു.